Pages

Saturday, July 21, 2012

Malayalam Touch typing on-screen keyboard

----------------------------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------------------------
അക്ഷരവിന്യാസം സ്ക്രീനില്‍ തന്നെ കണ്ടുകൊണ്ടു് ഏതൊരു ഭാഷയും ടച്ച് റ്റൈപ്പിംഗ് പഠിക്കുവാന്‍ പ്രയോജനപ്പെടുന്ന ഒരു സംവിധാനം ആണു് വിന്‍ഡോസില്‍ ലഭ്യമായ ഓണ്‍സ്ക്രീന്‍ കീബോര്‍ഡ്. സ്റ്റാര്‍ട്ടിലെ സര്‍ച്ച് ബോക്സോ ഹെല്‍പ്പിലെ സര്‍ച്ച് ബോക്സോ വഴി ഇതിനെ പ്രത്യക്ഷപ്പെടുത്താവുന്നതേ ഉള്ളു. (പടങ്ങള്‍ കാണുക.) ഡിഫാള്‍ട്ടായി ഇതില്‍ ഇംഗ്ലീഷ് മാത്രമാണു് കാണിക്കുന്നതെങ്കിലും ഏതൊരു ഭാഷയും വിന്‍ഡോസില്‍ ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ അതും ഇതില്‍ തെളിയും. ഭാഷകള്‍ തമ്മില്‍ മാറി മാറി ഉപയോഗിക്കാന്‍ Shift+Alt കീ കോംബിനേഷന്‍ ഉപയോഗിച്ചാല്‍ റ്റൈപ്പിംഗിനു് നല്ല വേഗത കിട്ടും. നോട്ട്പാഡിലോ മറ്റു പ്രോഗ്രാമിലോ റ്റൈപ്പ് ചെയ്യുമ്പോള്‍ മിനിമൈസ് ചെയ്യുന്ന അവസരങ്ങളി‍ല്‍ ഒഴികെ മറ്റെല്ലാപ്പോഴും മറ്റു വിന്‍ഡോകളുടെ മുകളില്‍ തന്നെ ഇതു് നില നില്‍ക്കും. റ്റൈപ്പ് ചെയ്യുവാന്‍ ഫിസിക്കല്‍ കീബോര്‍ഡോ മൗസ് പോയിന്ററോ ഉപയോഗിക്കാം. അക്ഷരവിന്യസം സ്ക്രീനില്‍ തന്നെ കണ്ടുകൊണ്ടു് ഫിസിക്കല്‍ കീബോര്‍ഡില്‍ നോക്കാതെ ആദ്യമൊക്കെ ആവശ്യമുള്ള കീ തപ്പിപിടിച്ചു് കീബോര്‍ഡ് ഉപയോഗിച്ചു് റ്റൈപ്പ് ചെയ്താല്‍ കാലക്രമേണ അക്ഷരവിന്യാസം വിരല്‍ത്തുമ്പുകള്‍ക്കു് മനസ്സിലാവുകയും കീബാര്‍ഡില്‍ നോക്കാതെ തന്നെ അന്ധമായ രീതിയില്‍ വേഗത്തില്‍ റ്റൈപ്പ് ചെയ്യുവാന്‍ സാധ്യമാവുകയും ചെയ്യും

No comments:

Post a Comment

അഭിപ്രായങ്ങള്‍, ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, സംശയങ്ങള്‍ എന്നിവ ഇവിടെ ഉന്നയിക്കാം. മറുപടി കഴിവതും വേഗം കിട്ടും.