Pages

Wednesday, July 25, 2012

Chillaksharam problems and solution

----------------------------------------------------------------------------------------------------------------------------------
{{ Malayalam Touch Typing ]]                                                                    [[ Future of Malayalam >>}}
----------------------------------------------------------------------------------------------------------------------------------
ചില്ലക്ഷരം നേരിടുന്ന പ്രശ്നങ്ങള്‍

൧. ചില്ലക്ഷരം കാണപ്പെടേണ്ട സ്ഥാനത്തു ചതുരമോ, ചോദ്യചിഹ്നമോ, സിംബളോ കാണുന്നു
൨. ചില്ലക്ഷരം ന്, ല്, ള്, ണ്, ര് എന്നിങ്ങനെ കാണുന്നു
൩. ചില്ലക്ഷരം റ്റൈപ്പടിക്കാന്‍ സാധിക്കുന്നില്ല.

ഇവ ഓരോന്നും പ്രത്യകം ഉത്തരം നല്‍കേണ്ടിവരുന്നതിനാലാണു് ഈ പോസ്റ്റ്.

ആദ്യത്തേതു് ഫോണ്ടിന്റേതും, രണ്ടാമത്തേതു് ബ്രൗസറിന്റേതും, മൂന്നാമത്തേതു് റ്റൈപ്പടിക്കാന്‍ ഉപയോഗിക്കുന്ന രീതിയുടെ അറിവില്ലായ്മയുട‌േയും പ്രശ്നം ആണു്.

I. ഫോണ്ടിന്റെ പ്രശ്നം -

സാഹചര്യം : ചില പഴയ സൈറ്റുകള്‍ ഇപ്പോഴും യൂണിക്കോഡിലേക്കു മാറാതെ ആസ്ക്കി ഫോണ്ടാണു് തുടര്‍ന്നും ഉപയോഗിക്കുന്നതു്. ഈ താളുകള്‍ വായിക്കുവാന്‍ അതാതു് സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ആസ്ക്കി ഫോണ്ടു് ഡൗണ്‍ലോഡ് ചെയ്തു് സിസ്റ്റത്തിലെ ഫോണ്ട് ഫോള്‍ഡറില്‍ നിക്ഷേപിച്ചാല്‍ പ്രശ്നം തീരും. അതല്ല താളുകളില്‍ ഉപയോഗിക്കുന്നതു് യൂണിക്കോഡ് ഫോണ്ടാണെങ്കില്‍ ഏതെങ്കിലും യൂണിക്കോഡു് ഫോണ്ടു് സിസ്റ്റത്തില്‍ ഉണ്ടെങ്കില്‍ അവ വായിക്കുവാന്‍ സാധിക്കും. മറിച്ചു് സിസ്റ്റത്തില്‍ ഡിഫാള്‍ട്ട് ആയി ലഭ്യമായ ഫോണ്ട്, ഉദാഹരണം മൈക്രോസോഫ്റ്റിന്റെ കാര്‍ത്തിക, മാത്രമാണു് ഉള്ളതെങ്കില്‍ ചില അക്ഷരങ്ങള്‍, പ്രത്യേകിച്ചും ചില്ലക്ഷരങ്ങള്‍ വ്യക്തമായി കിട്ടിയെന്നു വരില്ല. ചില്ലക്ഷരത്തിന്റെ പ്രശ്നപരിഹാരത്തിനായി നിലവില്‍ വന്ന ആണവ ചില്ലക്ഷരങ്ങള്‍ രംഗം ഒന്നു കൂടി സങ്കീര്‍ണ്ണമാക്കുകയാണു് ചെയ്തതു്. ആണവ ചില്ലക്ഷരം ഉള്‍പ്പെടുത്തി പരിഷ്ക്കരിക്കപ്പെടാത്ത പഴയ ഫോണ്ടുകള്‍ ഇത്തരം ചില്ലക്ഷരങ്ങള്‍ മോണിറ്ററില്‍ പ്രദര്‍ശിപ്പിക്കുകയില്ല.

വിശദീകരണം : ഉപയോഗിക്കുന്ന ഫോണ്ടില്‍ ലഭ്യമായ അക്ഷരങ്ങള്‍ മാത്രമേ മോണിറ്ററില്‍ തെളിയൂ. താളുകളില്‍ കൊടുത്തിരിക്കുന്ന ഏതെങ്കിലും അക്ഷരം വായിക്കുവാന്‍ ഉപയോഗിക്കുന്ന ഫോണ്ടില്‍ ഇല്ല എന്നു വിചാരിക്കുക. ഫോണ്ടിലെ ഡിജിറ്റല്‍ കോഡ് കംപ്യൂട്ടര്‍ വായിക്കും. പക്ഷെ അതിനു പറ്റിയ ഗ്ലിഫ് ലഭ്യമല്ല എങ്കില്‍ ഫോണ്ടു് ഫോള്‍ഡറില്‍ ലഭ്യമായ മറ്റെല്ലാ ഫോണ്ടുകളിലും പരതിയതിനു ശേഷം തത്തുല്യ അക്ഷരമോ, ചോദ്യ ചിഹ്നമോ, ചതുരപ്പെട്ടിയോ, ആസ്ക്കി ഫോണ്ടാണെങ്കില്‍ തത്തുല്യ അര്‍ത്ഥശൂന്യമായ ഇംഗ്ലീഷ് അക്ഷരമോ സിംബളോ ഫോണ്ടില്‍ ഇല്ലാത്ത അക്ഷരത്തിനു പകരം സ്ക്രീനില്‍ കമ്പ്യൂട്ടര്‍ കാണിക്കും. അതേ സമയം ഫോണ്ടു് ഫോള്‍ഡറില്‍ ഏതെങ്കിലും ഒരു നല്ല യൂണിക്കോഡ് ഫോണ്ടുണ്ടെങ്കില്‍ അക്ഷരം വ്യക്തമായി തെളിയും.

പരിഹാരം : നല്ല മലയാളം യൂണിക്കോഡ് ഫോണ്ടു് ഉപയോഗിക്കുക. ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമായ അഞ്ജലി പഴയ ലിപി, അഞ്ജലി പുതിയ ലിപി, മീറ, രചന, രഘു, കൗമുദി, രാഖി എന്നീ ഫോണ്ടുകളില്‍ ഏതെങ്കിലും ഒന്നു് ഡൗണ്‍ലോഡ് ചെയ്തു് ഫോണ്ട് ഫോള്‍ഡറില്‍ നിക്ഷേപിക്കുക.

II. ബ്രൗസറിന്റെ പ്രശ്നം -

സാഹചര്യം : ചില സോഫ്റ്റ്‌വേറുകള്‍ (ഉദാഃ ഗൂഗിള്‍ സര്‍ച്ച്) zwjയും zwnjഉം വായിക്കുകയില്ല എന്നതിനാല്‍ ചില്ലക്ഷരങ്ങളിലുള്ള ഈ ചേരുവ തള്ളിക്കളഞ്ഞു് അവ ഇല്ലാത്ത അവസ്ഥയില്‍ മോണിറ്ററില്‍ ചില്ലക്ഷരം അപൂര്‍ണ്ണമായി പ്രദര്‍ശിപ്പിക്കും. ഉദാഃ ന്‍ എന്നതു് ന ് zwj എന്ന ചേരുവ ആയ സ്ഥിതിക്കു് zwj ഇല്ലാതെ ന് എന്നു മാത്രം മോണിറ്ററില്‍ തെളിയും. പോരാത്തതിനു് ലോകത്തെമ്പാടും പല രീതിയില്‍ ഉള്ള ബ്രൗസര്‍ ലഭ്യമായതിനാല്‍ പലരും ഉപയോഗിക്കുന്ന ബ്രൗസര്‍ പല തരത്തിലുള്ളവയാണു്. ചില ബ്രൗസറുകള്‍ ഡിഫാള്‍ട്ടു് ആയിട്ടു് തന്നെ യാതൊരു സജ്ജീകരണവും ഒരുക്കാതെ യൂണിക്കോഡ് അക്ഷരങ്ങള്‍ വ്യക്തമായി വായിക്കും. എന്നാല്‍ ചില ബ്രൗസറുകള്‍ അങ്ങനെ ചെയ്യുകയില്ല എന്നതിനാല്‍ യൂണിക്കോഡ് താളുകളിലെ മലയാളം അക്ഷരങ്ങള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുവാന്‍ അവയ്ക്കു് സാധ്യമാവില്ല.

പരിഹാരം : യൂണിക്കോഡ് അക്ഷരങ്ങള്‍ വായിക്കുവാന്‍ ബ്രൗസറില്‍ ക്രമീകരണം വരുത്തുകയും ചില്ലക്ഷരങ്ങള്‍ വായിക്കുവാനുള്ള ആഡ് ഓണ്‍ ഡൗണ്‍ലോഡ് ചെയ്യതു് ബ്രൗസറില്‍ ചേര്‍ക്കുകയും ചെയ്യുക. കൂടുതല്‍ വിശദവിവരങ്ങള്‍

III. റ്റൈപ്പടി പ്രശ്നം -

സാഹചര്യം : യൂണിക്കോഡ് മലയാളം റ്റൈപ്പടിക്കാന്‍ അടിസ്ഥാനപരമായി രണ്ടു് മാര്‍ഗ്ഗങ്ങള്‍ ആണു് ലഭ്യമായിട്ടുള്ളതു്. ഫണറ്റിക് അധവാ ട്രാന്‍സ്ലിറ്ററേഷന്‍ രീതിയും, ഇന്‍സ്ക്രിപ്റ്റ് അധവാ മലയാളം മലയാളത്തില്‍ തന്നെ റ്റൈപ്പിടിക്കുന്ന രീതിയും. ഇതില്‍ രണ്ടാമത്തെ രീതിയില്‍ കീ വിന്യാസത്തില്‍ വകഭേദം വരുത്തിയ പഴയ റെമിംഗറ്റണ്‍ മലയാളം കീബോര്‍ഡും ലഭ്യമാണു്. (ഇംഗ്ലീഷില്‍ qwertyയും dworkഉം എന്ന പോലെ) ഇവയില്‍ എല്ലാം തന്നെ യൂണിക്കോഡ് സമ്പ്രദായത്തില്‍ ആണു് അക്ഷരങ്ങള്‍ ലഭിക്കുന്നതു്, പഴയ ആസ്കി-ഇസ്ക്കി രീതി അല്ല.
ഫണറ്റിക് രീതിയില്‍ ലഭ്യമായവയില്‍ ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍, വരമൊഴി, മൊഴി കീമാന്‍ തുടങ്ങിയവയാണു് പ്രചുരപ്രചാരം നേടിയവ.

ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ വിന്‍ഡോസിലെ ഡിഫാള്‍ട്ട് മലയാളം, കേരള സര്‍ക്കാരിന്റെ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഫൊര്‍ മലയാളം ഇന്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം, സി ഡാക്കിന്റെ എന്‍ഹാന്‍സ്ഡ് കീബോര്‍ഡ്, റാല്‍മിനോവിന്റെ കീബോര്‍ഡ് എന്നിങ്ങനെ അനേകം ലഭ്യമാണു്.
ഇവ ഏതുപയോഗിച്ചാലും മലയാളം കിട്ടും. ചില്ലക്ഷരം റ്റൈപ്പു് ചെയ്യുന്ന കാര്യത്തില്‍ മാത്രമാണു് പ്രശ്നം ഉള്ളതു് എന്നതിനാല്‍ അതിനുള്ള പരിഹാരം പറയാം.

പരിഹാരം : മലയാളം റ്റൈപ്പു് ചെയ്യുവാന്‍ ഏതു് രീതിയാണു് ഉപയോഗിക്കുന്നതു് എന്നതിനെ ആശ്രയിച്ചു ചില്ലക്ഷരം റ്റൈപ്പടിക്കുന്നതില്‍ വ്യത്യാസം ഉണ്ടു്.

a) കേരള സര്‍ക്കാറിന്റെ Inscript Keyboard for Malayalam in Windows Operating System ആണെങ്കില്‍ ള്‍ കിട്ടാന്‍ ള+്+] എന്നു ഇടയില്‍ പ്ലസ്സില്ലാതെ റ്റൈപ്പു് ചെയ്യുക. ള്‍‍-നു ള, ന്‍-നു ന, ണ്‍-നു ണ, ര്‍-നു ര, ല്‍-നു ല, ക്‍-നു ക എന്നിവ മാറി ഉപയോഗിക്കുക.
b) Windows 7 ലെ default Malayalam ആണു് ഉപയോഗിക്കുന്നതെങ്കില്‍ മുകളില്‍ പറഞ്ഞ ' ] '  നു പകരം ള+്+Ctrl_Shift_1 (കീ കോമ്പിനേഷന്‍) ഉപയോഗിക്കുക.
c) C-DACന്റെ Enhanced Keyboard ല്‍ ചില്ലക്ഷരം റ്റൈപ്പടിക്കാന്‍ മൂന്നു രീതികള്‍ ലഭ്യമാണു്. ആണവചില്ലക്ഷരം നേരിട്ടു് റ്റൈപ്പ് ചെയ്യാം. V = ൻ , * = ൾ , \ = ‍ർ , > = ൽ ,  X = ൺ (എന്‍ഹാന്‍സ്ടില്‍ ക്‍ ഇല്ല). പോരാത്തതിനു ആദ്യം പറഞ്ഞ രണ്ടു രീതിയിലും ക്‍ ഉള്‍പ്പെടെ എല്ലാ ചില്ലക്ഷങ്ങളും റ്റൈപ്പടിക്കാം.
d) Google Inscript ല്‍ ചില്ലക്ഷരം കിട്ടാന്‍ ക്യാരക്ടര്‍ പിക്കറില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ വ്യഞ്ജനം+്+zwj എന്ന രീതിയിലോ ആവാം. അതിന്റെ വര്‍ച്വല്‍ കീബോര്‍ഡില്‍ ചില്ലക്ഷരം കിട്ടുന്നില്ല എന്നതിനാല്‍ ഓരോ ചില്ലക്ഷരം റ്റൈപ്പു് ചെയ്യേണ്ടി വരുമ്പോഴും ക്യാരക്ടര്‍ പിക്കറിലേക്കും തിരിച്ചും മാറേണ്ടിവരും.

zwjഉം zwnjഉം - കീബോര്‍ഡില്‍ റ്റൈപ്പു് ചെയ്യുമ്പോള്‍ അക്ഷരം യാതൊന്നും തെളിയാതെ മുമ്പേ വരുന്ന അക്ഷരത്തെ പുറകെ വരുന്ന അക്ഷരവുമായി ബന്ധിപ്പിക്കുന്നതു് ജോയിനറും വേര്‍തിരിച്ചു് നിര്‍ത്തുന്നതു് നോണ്‍ജോയിനറും ആണു്. സീറോ വിഡ്ത്ത് എന്നു പേരില്‍ സൂചിപ്പിച്ചതു് പോലെ ഈ ക്യാരക്ടറിന്റെ വീതി ശൂന്യം ആണു് എന്നു് പറയുമ്പോള്‍ അതു് മോണിറ്ററില്‍ തെളിയുകയില്ലെന്നും പ്രിന്റ് ചെയ്യാന്‍ പറ്റില്ല എന്നും അര്‍ത്ഥം.

ഉദാഃ
zwj - മലയാളം റ്റൈപ്പിംഗില്‍ ഇതു് ഉപയോഗിക്കുന്നതു് ചില്ലക്ഷരം കിട്ടാന്‍ വേണ്ടിയാണു്. അതായതു് ന് എന്ന റ്റൈപ്പ് ചെയ്തതിനു ശേഷം zwj റ്റൈപ്പടിച്ചാല്‍ അതു് ന്‍ എന്നു് മാറും.
zwnj - റഹ്മാന്‍ എന്നെഴുതുമ്പോള്‍ ഹ ഉം മ യും വേര്‍തിരിച്ചു് തെളിയണമെങ്കില്‍ ഇടയില്‍ zwnj ഉപയോഗിച്ചാല്‍ മതി. അപ്പോള്‍ അതു് റഹ്‌മാന്‍ എന്നു മോണിറ്ററില്‍ കാണും.

ശ്രദ്ധിക്കുക -  മുകളില്‍ പറഞ്ഞിരിക്കുന്ന ഓരോ ഇന്‍പുട്ടു് രീതികളിലും zwjഉം zwnjഉം വിന്യസിച്ചിരിക്കുന്ന കീ ഓരോ തരത്തിലാണു്. zwj ഡിഫാള്‍ട്ട് മലയാളത്തില്‍ Ctrl+Shift+1, KeralaGovInscriptലും C-DACലും ' ] ' എന്നിങ്ങനെയാണു. zwnj ഡിഫാള്‍ട്ട് മലയാളത്തില്‍ Ctrl+Shift+2, KeralaGovInscriptലും C-DACലും ' \ ' എന്നിങ്ങനെയാണു്. ഗൂഗിള്‍ ഇന്‍സ്ക്രിപ്റ്റില്‍ ക്യാരക്ടര്‍ പിക്കറില്‍ തന്നെ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ടു്.

.

3 comments:

  1. ഹായ്. ഞാന്‍ ഗൂഗിള്‍ ഇന്‍പുട്ട് ടൂള്‍സ് ഉപയോഗിച്ചാണ് വേര്‍ഡ് 2007ല്‍ മലയാളം ടൈപ്പ് ചെയ്യുന്നത്. പക്ഷെ ചില്ലക്ഷരങ്ങള്‍ എല്ലായിടത്തും ശരിയായി വരുന്നില്ല. ചില വാക്കുകളുടെ അവസാനം ചില്ലക്ഷരം വരുമ്പോഴാണ് പ്രശ്നം. അതേ വാക്കുകള്‍ നോട്ട്പാഡില്‍ അടിച്ചു നോക്കുമ്പോള്‍ ശരിയായി വരുന്നുണ്ട്. പക്ഷേ വേര്‍ഡില്‍ പേസ്റ്റ് ചെയ്യുമ്പോള്‍ പഴയപടി തെറ്റിപ്പോകുന്നു. ഇവിടെ ടൈപ്പ് ചെയ്തതിലും പ്രശ്നമില്ല. പക്ഷേ ഇതേ ടെക്സ്റ്റ്‌ കോപ്പി ചെയ്ത് വേര്‍ഡില്‍ പേസ്റ്റ് ചെയ്യുമ്പോള്‍ അവസാനം ചില്ലക്ഷരം വരുന്ന "ഗൂഗിള്‍" എന്നത് "ഗൂഗിള്" എന്നാണു കാണുന്നത്. അതുപോലെ "വേര്‍ഡില്‍" എന്നത് "വേര്‍ഡില്" എന്നും. സഹായിക്കാമോ?

    ReplyDelete
    Replies
    1. The problem is with MSOffice Word 2007. Upgrade to later versions or use Libre or Open Office freeware. Downloadable. Search in Google

      Delete
    2. The problem is with MSOffice Word 2007. Upgrade to later versions or use Libre or Open Office freeware. Downloadable. Search in Google

      Delete

അഭിപ്രായങ്ങള്‍, ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, സംശയങ്ങള്‍ എന്നിവ ഇവിടെ ഉന്നയിക്കാം. മറുപടി കഴിവതും വേഗം കിട്ടും.