Pages

Thursday, August 2, 2012

Soft-wares for Malayalam in Windows

----------------------------------------------------------------------------------------------------------------------------------
{{ Why Inscript Keyboard ]]                                                     [[ Enable Malayalam in Windows >> }}
----------------------------------------------------------------------------------------------------------------------------------
"Inscript Keyboard for Malayalam in Windows Operating System", which has to be downloaded and installed, is a better software to get proper chillaksharams than the "Malayalam" available by default in Windows 7.

Malayalam is not active in Windows by default. You need to enable it. But install the required soft-wares first

Links to the Soft-wares needed to enable Malayalam in Windows - (01 & 02 below)

01. In-script Keyboard for Malayalam in Windows Operating System Version 1.4.6000.2 dt: 29.12.2008
04. Add-on to view Chillu - Google Chrome
05. Add-on to view Chillu - Firefox

Please see No: 7 below if you are using a 64 bit Windows.

Update - 2014 Updated Fonts
Fonts by Swathanthra Malayalam Computing
Anjali Old Lipi (New) (Updated by Rein)
Rakhi Updated 2014

How to install Inscript Keyboard for Malayalam in Windows Operating System:

Download the Software from above links >> Open the folder containing the downloaded Zip file "Win-inscript" >> Unzip >> Open the folder Inscript >> Double Click on the file "Setup" >> Allow to Install

How to install Malayalam Fonts

Download the Font Anjali Old Lipi from above links >> Open the folder containing the downloaded font >> Right click >> Click Install >> Allow to install

More Malayalam fonts

യൂണിക്കോഡു് മലയാളം മലയാളത്തില്‍ റ്റൈപ്പടിക്കാന്‍ ലഭ്യമായ മറ്റു കീബോര്‍ഡുകള്‍

2. Windows 7ല്‍ ലഭ്യമായ മൈക്രോസോഫ്റ്റിന്റെ  Malayalam ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് - ചില്ലക്ഷരം കിട്ടാന്‍ വ്യഞ്ജനം+്+Ctrl_Shift_1 key combination എന്ന രീതിയില്‍ റ്റൈപ്പടിച്ചാല്‍ മതി
3. Ralminov's Extended Inscript Keyboard 2007 - കൂട്ടക്ഷരങ്ങള്‍ക്കായി പ്രത്യേകം ലേയര്‍ ഉണ്ടിതില്‍
4. C-DAC(T) Enhanced Inscript Keyboard 2008 - ചില്ലക്ഷരങ്ങള്‍ മൂന്നു രീതിയില്‍ റ്റൈപ്പു് ചെയ്യാം
5. Malayalam Inscript Unicode Keyboard 2013 for Windows - കൂട്ടക്ഷരങ്ങള്‍ക്കായി പ്രത്യേകം ലേയര്‍ ഉണ്ടിതില്‍.
6. Malayalam Typeracer - Caps Lock on is Qwerty and off is Malayalam
7. Malayalam Wiki Community's Junaid's Keymagic - Inscript and Phonetic options. ഇതില്‍ വിവിധ തരത്തിലുള്ള ലേയൗട്ട് ഉണ്ടെന്നു മാത്രമല്ല സ്വന്തം ഇഷ്ടത്തിനനുസരിച്ചു് അക്ഷരവിന്യാസം മാറ്റുകയും ചെയ്യാം. വിന്റോസിന്റെ 32 ബിറ്റ്, 64 ബിറ്റ്, മാക്ക്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവകള്‍ക്കു് അനുയോജ്യമായ കീ മാജിക് വേര്‍ഷനുകളും ലഭ്യമാണു്
8. Google Inscript ല്‍ ചില്ലക്ഷരം കിട്ടാന്‍ ക്യാരക്ടര്‍ പിക്കറില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ വ്യഞ്ജനം+്+zwj എന്ന രീതിയിലോ ആവാം. അതിന്റെ വര്‍ച്വല്‍ കീബോര്‍ഡില്‍ ചില്ലക്ഷരം കിട്ടുന്നില്ല എന്നതിനാല്‍ ഓരോ ചില്ലക്ഷരം റ്റൈപ്പു് ചെയ്യുവാന്‍ വരുമ്പോഴും ക്യാരക്ടര്‍ പിക്കറിലേക്കും തിരിച്ചും മാറേണ്ടിവരും.
9. Malayalam Indic IME - ഇന്‍സ്ക്രിപ്റ് കീബോര്‍ഡു്, ട്രാന്‍സ്ലിറ്ററേഷന്‍, റെമിംഗ്റ്റണ്‍ കീബോര്‍ഡു് എന്നീ മൂന്നു തരത്തില്‍ ഏതാണു് താല്പര്യം എന്നതനുസരിച്ചു് മലയാളം റ്റൈപ്പടിക്കാം.
10. Malayalam Advanced Keyboards 2014 - Updated keyboards.
a) Malayalam Inscript with Encoded Chillu
b) Malayalam Inscript Advanced Keyboard by REIN
c) Malyalam Inscript Advanced Keyboard by RENZ
11.

Programs into which Inscript Malayalam can be typed

Note pad
Wordpad
MS Office - Word, Excel, Powerpoint, Outlook, Excel, Access
Open Office & Libre Office - Writer, Math, Impress, Draw, Calc, Base
Graphics Editors - Paint, Paint.NET,
E-mail - Gmail, Yahoo,
Web sites - all sites that support unicode
Blogger sites -
Windows - Rename and search files in malayalam

Caution : MS Wordല്‍ ഒരു വരിയില്‍ ഒന്നില്‍ കൂടുതല്‍ ചില്ലക്ഷരം കിട്ടില്ല.

Programmes that do not support Inscript keyboard or Unicode

Softwares by Adobe. Eg: Photoshop

Standardisation (Update 2014-09-23)

സായിപ്പിനു് English റ്റൈപ്പടിക്കാന്‍ Qwerty, Dworak എന്നീ രണ്ടേ രണ്ടുതരം കീബോര്‍ഡുകള്‍ മാത്രമാണുള്ളതു്. എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ വികസിപ്പിച്ചെടുത്ത Inscript Keyboard Layoutല്‍ പൊതുവായി അംഗീകരിക്കപ്പെട്ട വിന്യാസം ആണു്.

മലയാളം റ്റൈപ്പടിക്കാന്‍ നമുക്കെത്ര കീബോര്‍ഡ് വേണം? നല്ലതാണെങ്കില്‍ ഒന്നു പോരെ? പിന്നെന്തുകൊണ്ടു് ഒരു ഡസനോളം മലയാളം കീബോര്‍ഡു് ഇറങ്ങിയിട്ടും മലയാളികള്‍ തൃപ്തരല്ല? നല്ലതെന്നു പറയത്തക്കതു് ഇതുവരെ ഇറങ്ങിയിട്ടില്ല എന്നതു കൊണ്ടാണെന്നാണോ കരുതേണ്ടതു്? ഇതുവരെ ഇറങ്ങിയവയുടെ പോരായ്മകള്‍ എന്തൊക്കെയാണു്?

Inscript layout രീതിയിലെ മൈക്രൊസോഫ്റ്റിന്റെ ഡിഫാള്‍ട്ടു് കീബോര്‍ഡിലും കേരളസര്‍ക്കാരിന്റെ കീബോര്‍ഡിലും zwj zwnj എന്നിവ വ്യത്യസ്ത സ്ഥാനങ്ങളിലാണെന്നതു് പരിഗണനിയില്‍ എടുത്തുകൊണ്ടു് അവ രണ്ടും ഉള്‍പ്പെടുത്തുകയും പോരാത്തതിനു ആറ്റമിക്‍ (encoded) ചില്ലക്ഷരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു് CDAC ഇറക്കിയ കീബോര്‍ഡാണു് Enhanced Keyboard for Malayalam 5.1.

അടിസ്ഥാന ലെയൌട്ടില്‍ മാറ്റം വരുത്താതെ വികസിപ്പിച്ചെടുത്ത CDAC ന്റെ Enhanced Inscript Keyboard for Malayalam നമുക്കു് തല്‍ക്കാലം standard ആയി കരുതുക. ൌ നു പുറമെ ൗ ൠ ഌ ൡ എന്നീ സ്വാരാക്ഷരരൂപങ്ങള്‍ AltGr, AltGrShift എന്നീ തട്ടുകളില്‍ ലഭ്യമായിക്കഴിഞ്ഞു.

പത്തു്, നൂറു്, ആയിരം എന്നിവ സൂചിപ്പിക്കുന്ന ൰ ൱ ൲ എന്നീ രൂപങ്ങളും, കാല്‍ അര മുക്കാല്‍ എന്നീ വിഭിന്നസംഖ്യകളെ സൂചിപ്പിക്കുന്ന ൳ ൴ ൵എന്നീ രൂപങ്ങളും, അക്കത്തിനു പിന്നാലെ വരുന്ന ഻഼ ൹ എന്നീ രൂപങ്ങളും, സംസ്കൃത ശ്ലോകങ്ങളില്‍ ഉപയോഗിക്കുന്ന ഽ എന്ന രൂപവും, രൂപയെ സൂചിപ്പിക്കുന്ന ₹ എന്ന രൂപവും, അപൂര്‍വ്വമായി ഉപയോഗിക്കുന്ന ഺ എന്ന രൂപവും, രേഫവും മറ്റും മുകളില്‍ സൂചിപ്പിച്ച മൂന്നു തരം കീബോര്‍ഡുകളിലും ഇതുവരെ ലഭ്യമാക്കിയിട്ടല്ല. (നേരത്തെ വിവരിച്ച രൂപങ്ങള്‍ നിങ്ങള്‍ കാണുന്നതു് ചതുരം ആയിട്ടാണെങ്കില്‍ നിങ്ങളുടെ മലയാളം ഫോണ്ടു് update ചെയ്യേണ്ടതുണ്ടു്. പുതിയ ഫോണ്ടു് ഇവിടെ ലഭ്യമാണു്.)

എന്നാല്‍ മുകളില്‍ വിവരിച്ച മൂന്നു തരം Inscript Keyboardകളുടെ ചുവടു പിടിച്ചു് പല വ്യക്തികളും അവനവന്റെ താല്പര്യപ്രകാരം ഇറക്കിയ ഒരു ഡസനോളം വിവിധ കീബോര്‍ഡുകളില്‍ മുകളില്‍ വിവരിച്ച രൂപങ്ങള്‍ ലഭ്യമാണു്. (മുകളില്‍ നോക്കുക. പക്ഷെ അത്തരം കീബോര്‍ഡുകള്‍ക്കെല്ലാം ഇല്ലാത്തതു് ഏകതയാണു്. അക്ഷരവിന്യാസത്തില്‍ മാറ്റം വരുത്തിയതിനും ചില കൂട്ടക്ഷരങ്ങള്‍ മാത്രം ചേര്‍ത്തതിനും എല്ലാവര്‍ക്കും അവരവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടു് താനും. അവയെല്ലാം തെറ്റാണെന്നും പറയാന്‍ കഴിയില്ല.

ഒഴിഞ്ഞു കിടക്കുന്ന AltGr AltGrShift തട്ടുകളില്‍ മാത്രം കൂടുതല്‍ ആയിട്ടുള്ള മലയാള രൂപങ്ങള്‍ യുക്തിപൂര്‍വ്വം ചേര്‍ത്തു് ഉപയോഗിക്കുന്നതല്ലേ കുറച്ചു കൂടി നല്ലതു്?

1. ് ഉപയോഗിച്ചു് പ്രാധമിക തട്ടില്‍ തന്നെ സര്‍വ്വ തരത്തിലുള്ള കൂട്ടക്ഷരങ്ങളും ലഭ്യമായ സ്ഥിതിക്കു് മൂന്നാമത്തെയും നാലാമത്തേയും തട്ടില്‍ ചുരുക്കം ചില കൂട്ടക്ഷരങ്ങള്‍ മാത്രം യുക്തിപൂര്‍വ്വമല്ലാതെ വലിച്ചുവാരി ചേര്‍ക്കുന്നതു് കൊണ്ടു് ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുവാനേ സഹായിക്കുകയുള്ളു.

2. ൠ എന്നതു് ഋ ന്റെ കീയിലും, ഩ ൹ എന്നതു് ന ന്റെ കീയിലും, ഻഼ എന്നതു് ആ ന്റെ കീയിലും, ഺ എന്നതു് ട യുടെ കീയിലും AltGrന്റെ ലെയറിൽ ആക്കുന്നതായിരിക്കില്ലേ ഉച്ചാരണസാമ്യം ഉള്ളതിനാല്‍ ഉചിതം? ഈ അഭിപ്രായം പുനഃപരിശോധിച്ചു് ഒരു ഏകീകൃത അഭിപ്രായം രൂപപ്പെടുത്തേണ്ടതുണ്ടു്.

3. ൰ ൱ ൲ ൳ ൴ ൵എന്നിവ AltGrShift ലെ numeric keys ല്‍ തന്നെ ചേര്‍ക്കുന്നതല്ലേ ഉചിതം? ചില കീബോര്‍ഡുകളില്‍ ഇവ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

4. Inscript Keyboard ല്‍ എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും ഒരേ അക്ഷരവിന്യാസം ആണു് നല്‍കിയിരിക്കുന്നതു് എന്ന വാദത്തിനു് നിരയ്ക്കാത്തതാണു് െ േ ൈ എ ഏ ഐ ൊ ോ ൗ ഒ ഒ ഔ എന്നിവയ്ക്കു് മലയാളം, തമിഴ്, തെലുങ്ക് എന്നിവയുടെ കീബോര്‍ഡില്‍ കൊടുത്തിരിക്കുന്ന വിന്യാസം. വിവിധ ഭാരതീയ ഭാഷകള്‍ക്കായി Default Inscript Keyboard in Windows ന്റെ on-screen keyboard ന്റെ screenshot ശ്രദ്ധിക്കുക.
Assamese
Bengali
Malayalam
Gujarati
Hindi
Pujabi
Tamil
Telugu

മറ്റു വടക്കന്‍ ഭാരതീയ ഭാഷകള്‍ക്കില്ലാത്ത ൈ ഐ ൗ ഔ എന്നിവയുടെ സാന്നിദ്ധ്യമായിരിക്കാം ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കായുള്ള വിന്യാസത്തില്‍ മാറ്റം വന്നതിനു കാരണം. എങ്കിലും െ േ ൊ ോ എ ഏ ഒ ഓ എന്നിവ മറ്റു ഭാഷകളിലേതെന്ന പോലെ തന്നെ വിന്യസിപ്പിച്ചു് standardisation നിലനിര്‍ത്തിക്കൊണ്ടു് ൈ ഐ ൗ ഔ എന്നിവയ്ക്കു് ഹിന്ദി കീബോര്‍ഡില്‍ കൊടുത്തിരിക്കുന്നതു പോലെ z Z ` ~ എന്നീ കീകളില്‍ വിന്യസിക്കുന്നതായിരുന്നില്ലേ നല്ലതു്?

ഈ വിന്യാസം CDAC മലയാളം keyboard ന്റെ Layout ല്‍ സ്വീകരിച്ചിട്ടില്ലെങ്കിലും Malayalam Advanced Keyboard by REIN ല്‍ ലഭ്യമാക്കിയിട്ടുണ്ടു് എന്നതു് ശ്രദ്ധിക്കപ്പേടേണ്ടതാണു്.

1, 2, 3 എന്നിവ തികച്ചും എന്റെ വ്യക്തിപരമായ അഭിപ്രായമാണു്. അവയെ മാറ്റത്തിനു വിധേയമാക്കാവുന്നതാണു്.

എന്റെ അഭിപ്രായത്തിലുള്ള തരം കീബോര്‍ഡിനു രൂപം കൊടുക്കാനുള്ള അറിവു് എനിക്കില്ലാത്തതിനാല്‍ മുകളില്‍ വിവരിച്ച എന്റെ സങ്കല്പത്തിലെ കീബോര്‍ഡിന്റെ വിന്യാസം jpg രൂപത്തില്‍ ഇവിടെ ഇടാന്‍ ഞാന്‍ ധൈര്യപ്പെടുകയാണു്.

തെറ്റാണെങ്കില്‍ പൊറുക്കുക. പ്രായോഗികം എന്നു തോന്നുന്നവ സ്വീകരിക്കുക.

Malayalam in cellphones with Android OS. (Update 2014.09.24)

1. Indic Keyboard - by Jishnu Mohan of Swathanthra Malayalam Computing.

Layer 01
Layer 02


2. CDAC GIST Android Soft Keyboard - Available for various Indian Languages




.
.

15 comments:

  1. എനിക്കിത് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ ഒരു പ്രശ്നം മാത്രം. nte, el, el എഴുതാ൯ പറ്റുന്നില്ല. ഉദാ വിരel(finger), എnte (mine), അവL(she), ഒരു കാര്യം കൂടി,മലയാളത്തില് ടൈപ്പ് ചെയ്തതിനു ശേഷം ഇതു വേറെ ഫോണ്ടിലേക്ക് മാറാ൯ കഴിയില്ലേ?.

    ReplyDelete
    Replies
    1. മെനുബാറില്‍ നിന്നും കൂട്ടക്ഷരം എന്ന പേജു് നോക്കൂ.
      ന+്+]=ന്‍ , ര+്+]=ര്‍ , ല+്+]=ല്‍ , ള+്+]=ള്‍ , ന+്+റ=ന്റ+െ=ന്റെ

      എന്നിട്ടും ശരിയാകുന്നില്ലെങ്കില്‍ ഇവിടെ
      see "Malayalam Typing How" @
      http://chillaksharam.blogspot.in/2012/09/malayalam-typing-how-in-script-keyboard.html (Copy paste this URL in your browser)

      Or this

      http://activatemalayalam.blogspot.in/2013/01/how-to-type-malayalam-in-inscript.html

      Please reply

      Delete
    2. ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും എങ്ങിനെ റ്റൈപ്പു് ചെയ്യുന്നതു് എന്ന വിവരം താഴെ കൊടുത്തിരിക്കുന്ന URL ല്‍ ലഭ്യമാണു്. അതു് നിങ്ങളുടെ ബ്രൗസറിലേക്കു് കോപ്പി പേസ്റ്റു് ചെയ്തു എന്റര്‍ അടിക്കുക

      http://howtotypemalayalam.blogspot.in/p/typing.html
      ഇതു് എന്റെ പുതിയ മലയാളം ബ്ലോഗാണു്

      Delete
    3. ഞാൻ ആണുപയോഗിക്കുന്നത് മലയാളം ടൈപ്പ് ചെയ്യാൻ http://malayalam.changathi.com/ എന്നാ സൈറ്റ് use ചെയ്യുന്നു. താങ്കൾ മുകളില പറഞ്ഞ എല്ലാ വിദ്യയും ട്രൈ ചെയ്തു എന്നിട്ടും ചില്ലക്ഷരം ഒരു ചതുരം ആയി ആണ് കാണുന്നത്. സഹായിക്കാമോ ?

      Delete
    4. ചില്ലക്ഷരം ചതുരമായി കാണുന്നുണ്ടെങ്കില്‍ താങ്കള്‍ ഉപയോഗിക്കുന്ന ഫോണ്ടിന്റെ കുഴപ്പമോ അല്ലെങ്കില്‍ ബ്രൌസര്‍ സജ്ജമാക്കാത്തതിന്റെയോ കുഴപ്പമോ ആയിരിക്കും. രാഖി എന്ന ഫോണ്ടു് ഉപയോഗിച്ചു നോക്കൂ. പഴയ രീതിയിലെ ചില്ലക്ഷരമായാലും പുതിയ ആണവ ചില്ലക്ഷരമായാലും രാഖി read ചെയ്യും. അ‍ഞ്ജലി പഴയ ലിപി ചില പുതിയ ചില്ലക്ഷരങ്ങള്‍ read ചെയ്തില്ല എന്നിരിക്കും. ഈ ബ്ലോഗിലെ Read Malayalam - Resetting your browser എന്ന പേജു് കൂടി വായിച്ചു നോക്കൂ. email id തന്നാല്‍ രാഖി ഫോണ്ടു് അയച്ചു താരാം.

      Delete
    5. Hi Madhava Bhadran

      എനിക്ക് രാഖി ഫോണ്ട് വേണം അയച്ചു തരുമോ? please. net - ല്‍ കാണാനില്ല.

      Delete
    6. ism il marathi and hindi varunnnullu.. malayalam add cheyyan patumo

      Delete
  2. ഒന്നാം തരം എന്നതില്‍ ഒന്നാം എന്നുള്ളത് എങ്ങിനെ അക്കത്തില്‍ എഴുതും

    ReplyDelete
  3. @Sajan Thomas

    ഒന്നാം എന്നു അക്കത്തില്‍ എഴുതുവാനുള്ള സംവിധാനം യൂണിക്കോഡില്‍ ഇതു വരെ ആയിട്ടില്ല എന്നാണെന്റെ അറിവു്. അതിനുള്ള പ്രൊപ്പോസല്‍ യൂണിക്കോഡിന്റെ പരിഗണനയില്‍ ഉണ്ടെന്നാണു് അറിയുവാന്‍ കഴിഞ്ഞതു്. തല്‍ക്കാലം 1ആം എന്നോ ൧ആം എന്നോ ൧ാം എന്നോ മാത്രമേ റ്റൈപ്പടിക്കാന്‍ സാദ്ധ്യമായുള്ളു.

    ReplyDelete
    Replies
    1. വിവരത്തിന് നന്ദി. ism ൽ ഇതു സാദ്ധ്യമാണന്നു തോന്നുന്നു. മലയാളം ഫാൻസി ഫോണ്ടുകൾ ശരിയായിട്ട് വരുന്നില്ല. എന്താണു കാരണം? അങ്ങയുടെ മുദ്ര 'മ' പോലുള്ള ഫോണ്ട് എങ്ങിനെ സൃഷ്ടിക്കും. ഞാൻ മലയാളം ഇൻസ്ക്രിറ്റിൽ നവാഗതനാണ്. 'ചില്ലക്ഷര' മാണ് ഇപ്പോൾ വെബ് സമയം പ്രധാനമായും അപഹരിക്കുന്നത്. C-DAC and Alt enabled Key board എന്നിവകളെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ് .

      Delete
    2. @Sajan Thomas

      സാജന്റെ രണ്ടാമത്തെ കമന്റും ആദ്യത്തെ കമന്റും രണ്ടു രീതിയില്‍ ആണോ റ്റൈപ്പു് ചെയ്തതു് എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ആണെങ്കില്‍ ആദ്യത്തേതിനും രണ്ടാമത്തേതിനും ഉപയോഗിച്ച വ്യത്യസ്ത റ്റൈപ്പിംഗു് രീതി ഒന്നു പറഞ്ഞു തരാമോ. (രണ്ടിലേയും ചില്ലക്ഷരങ്ങള്‍ വ്യത്യസ്ത രീതിയില്‍ ആണു് വായിക്കുവാന്‍ സാധിക്കുന്നതു് ) C_DAC ന്റെ Alt Enabled കീ വിന്യാസം ഞാന്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണു്. അഭിപ്രായം പുറകെ പറയാം.

      Delete
    3. 'ള്‍ ' എഴുതാന്‍ പറ്റിയിട്ടില്ല...ള + ് ' ള് ' ആവുന്നുള്ളൂ....എന്ത് ചെയ്യണം?

      Delete
    4. @ Noushad
      നൗഷാദിന്റെ കമന്റില്‍ തുടക്കത്തില്‍ ഇട്ട ള്‍ എനിക്കു വായിക്കുവാന്‍ സാധിക്കുന്നുണ്ടു്.
      ഇതു് എവിടെ നിന്നെങ്കിലും കോപ്പി പേസ്റ്റ് ചെയ്തതാണോ?
      മലയാളം റ്റൈപ്പു് ചെയ്യുവാന്‍ ഏതു് രീതിയാണു് ഉപയോഗിക്കുന്നതു്?
      ഇന്‍സ്ക്രിപ്റ്റ് ആണെങ്കില്‍ ള+്+] എന്നു പ്ലസ്സില്ലാതെ റ്റൈപ്പു് ചെയ്യുക.
      Widows 7 ലെ മലയാളം ആണുപയോഗിക്കുന്നതെങ്കില്‍ ള+്+Ctrl_Shift_1 (കീ കോമ്പിനേഷന്‍) ഉപയോഗിക്കുക.
      മറ്റു ചില്ലക്ഷരങ്ങളും അതാതിന്റെ വ്യഞ്ജനം ഇതു പോലെ ഉപയോഗിച്ചാല്‍ കിട്ടും

      Delete
  4. Programmes that do not support Inscript keyboard or Unicode

    Softwares by Adobe. Eg: Photoshop etc

    Adobe application ill type cheyyan ulla software undekill paraju taramo ?

    ReplyDelete

അഭിപ്രായങ്ങള്‍, ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, സംശയങ്ങള്‍ എന്നിവ ഇവിടെ ഉന്നയിക്കാം. മറുപടി കഴിവതും വേഗം കിട്ടും.