----------------------------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------------------------
ഈ താളില്‍
ട്രാന്‍സ്ലിറ്ററേഷന്‍ നമുക്കു് ഇനി വേണോ?
ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ ടൈപ്പടിക്കുന്നതു് കൊണ്ടുള്ള പ്രയോജനം
യൂണിക്കോഡു് കൊണ്ടുള്ള പ്രയോജനം
ഇന്‍സ്ക്രിപ്റ്റു് പദ്ധതിക്കു് ജനപ്രീതി ലഭിക്കാന്‍ വൈകുന്നതിനു കാരണം
I. ട്രാന്‍സ്ലിറ്ററേഷന്‍ നമുക്കു് ഇനി വേണോ?
മലയാളത്തില്‍ ഒരു അക്ഷരമാല നൂറ്റാണ്ടുകളായി നിലവില്‍ ഉള്ളപ്പോള്‍ സായിപ്പുണ്ടാക്കിയ കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ നാം സായിപ്പിന്റെ ആംഗലേയ ഭാഷാക്ഷരങ്ങളെ തന്നെ ആശ്രയിക്കണോ? എന്തു് കൊണ്ടു് നമുക്കു് ഒരു ദ്വിഭാഷാ കീബോര്‍ഡില്‍ മലയാളം അക്ഷരങ്ങള്‍ തന്നെ ഉപയോഗിച്ചു കൂടാ? എന്തു് കൊണ്ടു് നമുക്കു് മലയാളം എഴുതുന്നതു് പോലെ മലയാളം തന്നെ റ്റൈപ്പു് ചെയ്തുകൂട?
ഉദാഃ 'ക' ലഭിക്കാന്‍ 'ക' ( 'ക' ലഭിക്കാന്‍ 'ka' എന്നല്ല)ട്രാന്‍സ്ലിറ്ററേഷന്‍ നമുക്കു് ഇനി വേണോ?
ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ ടൈപ്പടിക്കുന്നതു് കൊണ്ടുള്ള പ്രയോജനം
യൂണിക്കോഡു് കൊണ്ടുള്ള പ്രയോജനം
ഇന്‍സ്ക്രിപ്റ്റു് പദ്ധതിക്കു് ജനപ്രീതി ലഭിക്കാന്‍ വൈകുന്നതിനു കാരണം
I. ട്രാന്‍സ്ലിറ്ററേഷന്‍ നമുക്കു് ഇനി വേണോ?
മലയാളത്തില്‍ ഒരു അക്ഷരമാല നൂറ്റാണ്ടുകളായി നിലവില്‍ ഉള്ളപ്പോള്‍ സായിപ്പുണ്ടാക്കിയ കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ നാം സായിപ്പിന്റെ ആംഗലേയ ഭാഷാക്ഷരങ്ങളെ തന്നെ ആശ്രയിക്കണോ? എന്തു് കൊണ്ടു് നമുക്കു് ഒരു ദ്വിഭാഷാ കീബോര്‍ഡില്‍ മലയാളം അക്ഷരങ്ങള്‍ തന്നെ ഉപയോഗിച്ചു കൂടാ? എന്തു് കൊണ്ടു് നമുക്കു് മലയാളം എഴുതുന്നതു് പോലെ മലയാളം തന്നെ റ്റൈപ്പു് ചെയ്തുകൂട?
മൂക്കു് കൊണ്ടു് ksha വരയ്ക്കുന്നതാണോ അതോ ക്ഷ വരയ്ക്കുന്നതാണോ എളുപ്പം?
ഈ ബ്ലോഗില്‍ കാണുന്ന മലയാളം മുഴുവന്‍ മലയാളത്തില്‍ റ്റൈപ്പു് ചെയ്തതാണു്, മംഗ്ലീഷു് ഉപയാഗിക്കാതെ.
II. ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ ടൈപ്പടിക്കുന്നതു് കൊണ്ടുള്ള പ്രയോജനം
൧. ഭാവിയില്‍ ഇതായിരിക്കും മലയാളികള്‍ ഉപയോഗിക്കുവാന്‍ പോകുന്നതു്.
൨. മംഗ്ലീഷു് പഠിക്കാനുള്ള അത്രയും ബുദ്ധിമുട്ടില്ല മലയാളം കീ വിന്യാസം പഠിക്കാന്‍.
൩. വേഗതയേറിയ പദ്ധതി
൪. ഇന്റര്‍നെറ്റില്‍ പ്രായോഗികം
൫. കടലാസില്‍ എഴുതുന്ന രീതി
൬. കീസ്ട്രോക്കുകള്‍ താരതമ്യേന കുറവാണു്
൭. ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും വ്യക്തമായി ലഭിക്കും
൮. വളരെ സങ്കീര്‍ണമായ കൂട്ടക്ഷരപ്രയോഗങ്ങളും എളുപ്പാണു്
൯. എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ അക്ഷരവിന്യാസമാണു്
൧൦. ഒരു ഭാരതീയ ഭാഷ റ്റൈപ്പു് ചെയ്യാന്‍ പഠിച്ചു കഴിഞ്ഞാല്‍ മറ്റു ഭാഷകള്‍ എളുപ്പമായി ചെയ്യാം
൧൧. English, മലയാളം, हिन्दि, ગુજરાત્તે, ಕನ್ನಟಾ, कॊनकणि, ਪਞ੍ਚਾਬਿ, বান্গ্লা, தமிழ் എന്നിങ്ങനെ.
൧൨. അധികഭാഷ ആക്റ്റിവു് ആക്കുന്നതു് ഒരിക്കല്‍ മാത്രം മതി
൧൩. പരിശീലനത്തിനു On-screen keyboard അല്ലെങ്കില്‍ On-line keyboard ലഭ്യമാണു്
൧൪. മലയാളവും ഇംഗ്ലീഷും വേറെ ഏതു ഭാഷയും ഇടകലര്‍ത്തി റ്റൈപ്പടിക്കാന്‍ എളുപ്പമാണു്
൧൫. ഭാഷ മാറ്റി റ്റൈപ്പടിക്കുമ്പോള്‍ കൂടെക്കൂടെ ഫോണ്ടു മാറ്റേണ്ട ആവശ്യം ഇല്ല
൧൬. മലയാളത്തെ മലയാളമായി തന്നെ കംപ്യൂട്ടര്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നു.
൧൭. അച്ചടിച്ച ഫൈല്‍ ലോകത്തുള്ള ഏതു കമ്പ്യൂട്ടറിലും വായിക്കുവാന്‍ സാധിക്കും.
III. യൂണിക്കോഡു് കൊണ്ടുള്ള പ്രയോജനം
൧. ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ ഒരേ ഫയലില്‍ റ്റൈപ്പു് ചെയ്തു സൂക്ഷിക്കാം
൨. അക്ഷരത്തെറ്റുകള്‍ കണ്ടു പിടിക്കാം
൩. വാക്കുകളും വരികളും അക്ഷരമാല ക്രമത്തില്‍ നിരത്താം
൪. ഏതെങ്കിലും ഒരു മലയാളം യൂണിക്കോഡു് ഫോണ്ടു് കംപ്യൂട്ടറില്‍ ഉണ്ടായാല്‍ മതി
൫. ഏതു ആപ്ലിക്കേഷനിലും മലയാളം ഉപയോഗിക്കാം
൬. ഒരിടത്തു നിന്നും വേറൊരിടത്തേക്കു് പകര്‍ത്തി ഒട്ടിക്കാം
൭. മലയാളത്തില്‍ ഈമെയില്‍ അയക്കാം
൮. ഇന്റര്‍നെറ്റിലും കംപ്യൂട്ടറിലും വിവരം തിരയാം
൯. ഇന്റര്‍നെറ്റില്‍ ലഭ്യമായ മലയാളം താളുകള്‍ വായിക്കാം
൧0. ലിഖിതത്തെ ശബ്ദമാക്കി വായിക്കാം
൧൨. ലിഖിതത്തെ ബ്രെയില്‍ ആക്കാം
൧൩. പഴയ ലിപിയിലോ പുതിയ ലിപിയിലോ വായിക്കാം, പ്രിന്റെടുക്കാം
൧൪. തരം തിരിക്കാം
൧൬. തിരയാം
൧൭. വ്യാകരണം പരിശോധിക്കാം
൧൮. അക്ഷരത്തെറ്റു കണ്ടുപിടിച്ചു തിരുത്താം
IV. ഇന്‍സ്ക്രിപ്റ്റു് പദ്ധതിക്കു് ജനപ്രീതി ലഭിക്കാന്‍ വൈകുന്നതിനു കാരണം
൧. ജനകീയമായ ട്രാന്‍സ്ലിറ്ററേഷന്റെ സാന്നിധ്യം
൨. ഇന്‍സ്ക്രിപ്റ്റു് പദ്ധതിയെപ്പറ്റിയുള്ള അജ്ഞത
൩. വിന്‍ഡോസില്‍ ഡിഫാള്‍ട്ടായി ആക്റ്റിവു് അല്ലെന്ന കാരണം
൪. പുതിയ രീതിയിലേക്കു് മാറാനുള്ള മടി
൫. ഇതിലേക്കു് മാറുമ്പോള്‍ വേഗത കുറയുമോ എന്ന ആശങ്ക
൬. ഭാഷാക്ഷരങ്ങളെപ്പറ്റിയുള്ള അജ്ഞത (വിദേശമലയാളികള്‍)
൭. മാതൃഭാഷയോടുള്ള അവഗണനയും നിസ്സംഗതയും
൮. ദ്വിഭാഷാ ഫിസിക്കല്‍ കീബോര്‍ഡിന്റെ ദുര്‍ലഭ്യത
൯. അഡോബിന്റെ സോഫ്റ്റ്‌വേറുകളില്‍ ഇന്‍സ്ക്രിപ്റ്റു് ഉപയോഗിച്ചു മലയാളം റ്റൈപ്പടിക്കാനുള്ള ബുദ്ധിമുട്ടു്.
.
...........................................................................................................
.
ങ്ക,ഞ്ച, ഞ്ഞ, ണ്ട, ന്ത മ്പ- ഇ കൂട്ടക്ഷരങ്ങള്‍ എങ്ങനെയാണ് ടൈപ്പ് ചെയ്യുന്നത്?
ReplyDeleteഈ ബ്ലോഗില്‍ തന്നെ Koottaksharam എന്ന പേജില്‍ കൂട്ടക്ഷരം അടിക്കുന്ന രീതി വിവരിച്ചിട്ടുണ്ടു്.
ReplyDeleteഎന്നാലും പറയാം
ങ ് ക (ഇടയില്‍ സ്പേസില്ലാതെ ) സമം ങ്ക
ഞ ് ച സമം ഞ്ച
ഞ ് ഞ സമം ഞ്ഞ
ണ ് ട സമം ണ്ട
ന ് ത സമം ന്ത
മ ് പ സമം മ്പ
മുകളിൽ വിശദീകരിച്ചതൊന്നുമല്ല ഈ ടൈപ്പിങ്ങ് ഉപേക്ഷിക്കാനുള്ള കാരണം. മലയാളം ടൈപ്പിങ്ങിന് കൃത്യമായ ഒരു ടൈപ്പിങ്ങ് രീതി ഇത് വരെ ഇല്ലായിരുന്നു. ഇന്നും ഈ ടൈപ്പിങ്ങിൽ പല പ്രശ്നങ്ങളും ഉണ്ട് (വളരെയധികം ആളുകൾ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ആണ് അഡോബ് അതിൽ ഇൻസ്ക്രിപ്റ്റ് ഇപ്പോഴും ശരിയായി വർക്ക് ചെയ്യില്ല.) എന്നാൽ ഗൂഗിൽ വളരെ എളുപ്പത്തിൽ എല്ലാ അക്ഷരങ്ങളും വരത്തക്ക വിധത്തിൽ ൻ, ൾ, ചില്ലക്ഷരങ്ങൾ എല്ലാം വരുന്ന വിധത്തിൽ ടൈപ്പിങ്ങ് രീതി കൊണ്ടുവന്നു. അതിനാൽ ആളുകൾ മംഗ്ലീഷിലോട്ട് മാറി എന്നേ ഉള്ളൂ. അല്ലാതെ ആളുകൾ ഇത് വേണം എന്ന് കരുതി ഉപേക്ഷിച്ചതല്ല. ഇൻസ്ക്രിപ്റ്റ് ആദ്യമേ നല്ല രീതിയിൽ വന്നിരുന്നെങ്കിൽ ആളുകൾ തുടക്കത്തിലേ ഇതിലേയ്ക്ക് ചേക്കേറുമായിരുന്നു. നമ്മുടെ ഡെവലപ്പർമാരുടെ പോരായ്മതന്നെയാണ് കാരണം, അല്ലാതെ മലയാളികളുടെ അല്ല.
ReplyDelete@Yeshu Krishnan
Deleteയേശുകൃഷ്ണന്റെ അഭിപ്രായത്തിനു നന്ദി. ഇന്‍സ്ക്രിപ്റ്റു് രീതി പഠിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നു തോന്നുന്നു. അഡോബിന്റെ സോഫ്റ്റ്‍വേറില്‍ മാത്രമേ ഇന്‍സ്ക്രിപ്റ്റു് രീതിയിലെ റ്റൈപ്പിംഗു് ശരിയാവാതുള്ളു. അതു് സമ്മതിക്കുന്നു. പക്ഷെ അതു് ഇന്‍സ്ക്രിപ്റ്റിന്റെ കുഴപ്പമല്ല അഡോബിന്റെ കുഴപ്പമാണു് എന്നാണെനിക്കു മനസ്സിലാക്കാന്‍ സാധിച്ചതു്. ഒരു സംശയം ചോദിച്ചുകൊള്ളട്ടെ? ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷനില്‍ സംവൃതോകാരം കിട്ടുമോ?
ഞാൻ ഗൂഗിളിന്റെ വക്താവ് ഒന്നുമല്ല. ഞാൻ പറഞ്ഞത് ഗൂഗിൾ ആദ്യം മലയാളികൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ ഒരു മെത്തേഡ് കൊണ്ടുവന്നു എന്നാണ്. മറ്റുള്ളവർ പരാജയപ്പെട്ടിടത്ത് ഗൂഗിൾ വിജയിച്ചു. ഗൂഗിളിൽ സംവൃതോകാരം ലഭ്യമാണെന്നാണ് എന്റെ അറിവ്. എന്നാൽ അത് പൂർണ്ണമായും പിഴവില്ലാത്തതാണെന്ന് ഞാൻ പറഞ്ഞിട്ടില്ല.. ഞാൻ 'മോഴി' ആണ്. ഉപയോഗിക്കുന്നത് .
Delete@Yesu Krishnan
Deleteമറുപടിക്കു് നന്ദി. യേശു ആദ്യം പറഞ്ഞ അഭിപ്രായം IV. ൯ നമ്പര്‍ ആയി ചേര്‍ത്തിട്ടുണ്ടു്.
ഇതില് എങ്ങനെയാണു ചില്ലക്ഷരം റ്റൈപ് ചെയ്യുന്നതു. ഞാന് ഇന്സ്ക്രിപ്റ്റ് ഇന്സ്റ്റാള് ചെയ്യ്തിട്ടുണ്ടു് എങ്ങനെയാണു കീ സ്റ്റ്രോക്ക് ചെയ്യെണ്ടത്?
Delete@Ranjith Ramakrishnan
DeleteSee http://3.bp.blogspot.com/-SXDZl8ynldo/Ulo4sp3CEsI/AAAAAAAADeY/2gxO2Hz1dTE/s1600/BL_Keyboard_Homepage2.jpg
and http://chillaksharam.blogspot.in/2012/09/malayalam-koottaksharam.html
സിഡാക്കിന്റെ ഐ.എസ്.എം എങ്ങനെയുണ്ട്
Delete