----------------------------------------------------------------------------------------------------------------------------------
{{ Read Malayalam ]] [[ Transliteration Vs Inscript Method >> }}
----------------------------------------------------------------------------------------------------------------------------------
മലയാളം മലയാളത്തില്‍ റ്റൈപ്പു് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്കു് വേണ്ടി മാത്രം ഉള്ളതാണു് ഈ ബ്ലോഗു്. ഞാന്‍ ഒരു വിദഗ്ദ്ധനല്ല. ഇതു് വെറും എന്റെ അനുഭവ കഥ മാത്രം.
മലയാള സാഹിത്യകാരന്മാര്‍ക്കും കവികള്‍ക്കും മലയാളവുമായു് ബന്ധപ്പെട്ട പലര്‍ക്കും കംപ്യൂട്ടര്‍ ഉപയാഗിക്കാന്‍ അറിയില്ല. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ മറ്റു പലര്‍ക്കും മലയാള അക്ഷരമാല വ്യക്തമായി അറിയില്ല. കംപ്യൂട്ടറില്‍ മലയാളം റ്റൈപ്പിംഗിനായി ആദ്യം ഇറങ്ങിയതു് ട്രാന്‍സ്ലിറ്ററേഷന്‍ ആയതിനാലും, Qwertyയില്‍ നല്ല വേഗതയുള്ളവര്‍ക്കു് എതു് എളുപ്പമായതിനാലും അതു് ഉപയോഗിക്കാന്‍ മലയാള അക്ഷരപരിജ്ഞാനം അധികം ആവശ്യമില്ലാത്തതിനാലും അതു് പ്രചുരപ്രചാരം നേടി. കാലം മാറി. ലോകത്തിലെ സകല ഭാഷകള്‍ക്കുമായി എന്‍കോഡിംഗു് യൂണിക്കോഡു് സമ്പ്രദായം നിലവില്‍ വന്നു. ലോകത്തെമ്പാടും എല്ലാവരും അവരവരുടെ ഭാഷ കംപ്യൂട്ടറില്‍ ഉപയോഗിച്ചു തുടങ്ങി. ആംഗലേയ ലിപികളെ ആശ്രയിക്കാതെ മലയാളം അക്ഷരമാലയെ മാത്രം ആശ്രയിച്ചു് മലയാളം എഴുതുന്നതു് പോലെ തന്നെ മലയാളം റ്റൈപ്പു് ചെയ്യുവാന്‍ സാധിക്കുമെന്ന അവസ്ഥ വന്നു. മലയാളത്തിലെ ഏതു് അക്ഷരവും വളരെ കുറച്ചു് കീസ്ട്രോക്കില്‍ തന്നെ റ്റൈപ്പു് ചെയ്യുവാന്‍ സാധിക്കുമെന്നു വന്നു. ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും വരെ വളരെ വ്യക്തമായി റ്റൈപ്പു് ചെയ്യുവാന്‍ സാധിക്കുമെന്നു വന്നു. ഇംഗ്ലീഷിന്റെയും മലയാളത്തിന്റെയും സങ്കരഭാഷയായ മംഗ്ലീഷു് റ്റൈപ്പു് ചെയ്യുമ്പോള്‍ ഉദ്ദേശിക്കുന്ന അക്ഷരം കിട്ടാനുള്ള ബുദ്ധിമുട്ടു് ഒഴിവാക്കാമെന്നു വന്നു. റ്റൈപ്പു് ചെയ്യുന്നതെല്ലാം ലോകത്തെവിടെയുള്ള കംപ്യൂട്ടറിലും വായിക്കുവാന്‍ സാധിക്കുമെന്നു വന്നു.
മംഗ്ലീഷു് റ്റൈപ്പു് ചെയ്യുമ്പോള്‍ മലയാളം പ്രത്യക്ഷപ്പെടുന്ന ട്രാന്‍സ്ലിറ്ററേഷന്റെ മാസ്മരിക കാന്തവലയത്തില്‍ നിന്നും മലയാളത്തിനു് മോചനം കിട്ടുമോ?
ഇതു് നോക്കൂ
ജീവിതത്തില്‍ ആദ്യമായി കംപ്യൂട്ടര്‍ ഉപയോഗിച്ച നാള്‍ ഒന്നോര്‍ത്തു നോക്കൂ. എന്തൊക്കെ സംശയങ്ങള്‍ ആയിരുന്നു? കീബോര്‍ഡിലെ ഇംഗ്ലീഷു് അക്ഷരങ്ങള്‍ ഏതൊക്കെ എവിടെയൊക്കെയാണു് എന്നു് അറിയാതെ കീബോര്‍ഡില്‍ പരതിയിരുന്ന ഒരു കാലമില്ലേ? ഇന്നു് അതാണോ സ്ഥിതി. അക്ഷരങ്ങള്‍ റ്റൈപ്പു് ചെയ്യാന്‍ കണ്ണുകളെക്കാള്‍ സൂക്ഷ്മത വിരലുകള്‍ക്കു് കൈവന്നില്ലേ? ഇതെല്ലാം ഒറ്റ ദിവസം കൊണ്ടു് നേടിയെടുത്തതാണോ? അതു് പഠിക്കുവാന്‍ എത്ര ദിവസം എടുത്തു? ഇനിയിപ്പോള്‍ മലയാളം റ്റൈപ്പു് ചെയ്യുവാന്‍ വേണ്ടി മലയാളം റ്റൈപ്പിംഗു് കൂടി പഠിക്കണോ? ഏതു് കാര്യവും തുടങ്ങുമ്പോഴത്തെ ബുദ്ധിമുട്ടു് അനുഭവപ്പെടുന്നതു് തികച്ചും സ്വാഭാവികമല്ലേ? സൈക്കിള്‍ ചവിട്ടുവാന്‍ പഠിച്ചതു് എളുപ്പമായിരുന്നോ? പക്ഷെ അതു് പഠിച്ചുകഴിഞ്ഞു് സ്ക്രൂട്ടര്‍ ഓടിക്കാന്‍ പഠിച്ചപ്പോള്‍ അത്ര ബുദ്ധിമുട്ടു് തോന്നിയോ? അതു് പോലെ തന്നെ ഉള്ളു മലയാളം റ്റൈപ്പിംഗു് പഠിക്കുവാനുള്ള ശ്രമവും. എല്ലാം ബുദ്ധിമുട്ടാണെന്നു് വിചാരിച്ചു് ആരെങ്കിലും പഠിത്തം തുടക്കത്തില്‍ തന്നെ ഉപേക്ഷിച്ചിട്ടുണ്ടോ? എന്തു് കൊണ്ടു് കംപ്യൂട്ടറില്‍ മലയാളം മലയാളത്തില്‍ റ്റൈപ്പു് ചെയ്യുവാന്‍ പഠിച്ചുകൂട? പഠിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടാണെങ്കിലും പഠിച്ചു കഴിഞ്ഞാല്‍ അതാണു് ഏറ്റവും എളുപ്പമായ റ്റൈപ്പിംഗു് രീതിയെന്നു് മനസ്സിലാകുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം അറിയണമെങ്കില്‍ അതു് പഠിച്ചു നോക്കുക തന്നെ വേണം.
ആദ്യം നമുക്കു് നമ്മുടെ കംപ്യൂട്ടറിനെ മലയാളം മനസ്സിലാക്കാനും റ്റൈപ്പു് ചെയ്യുവാനും സജ്ജമാക്കാം
അടുത്തതു് നമുക്കു് Qwerty തല്‍ക്കാലത്തേക്കു് മറക്കാം അല്ലെങ്കില്‍ മറയ്ക്കാം. അതേ കീബോര്‍ഡില്‍ മലയാളം ഇന്‍സ്ക്രിപ്റ്റു് പ്രകാരം ഉള്ള അക്ഷരങ്ങള്‍ ലേബല്‍ പതിക്കാം. ഈ കീബോര്‍ഡിനെ മ്വേര്‍ട്ടി എന്നോ ഔഐആഈഊഭ എന്നോ പകതചട എന്നോ ഞാന്‍ വിളിക്കട്ടെ.
മലയാളം റ്റൈപ്പു്റൈറ്റിംഗു് പഠിച്ചവര്‍ക്കു് പോലും ഇന്‍സ്ക്രിപ്റ്റു് രീതി റ്റൈപ്പിംഗിലേക്കു് മാറാന്‍ അത്ര പ്രയാസമില്ലെങ്കിലും അതു് പഠിച്ചു തന്നെ ആവണം. മലയാളം എഴുതുന്ന രീതിയില്‍ തന്നെയാണു് ഇന്‍സ്ക്രിപ്റ്റു് കീയുടെ അക്ഷരങ്ങള്‍ വിന്യസിച്ചിരിക്കുന്നതു് എന്നതിനാല്‍ റ്റൈപ്പിംഗു് പഠിക്കാന്‍ വളരെ എളുപ്പമാണു്. അതിന്റെ വിശദ വിവരം ഇവിടെ ഉണ്ടു്. മാത്രവുമല്ല ഒരു ഭാഷയില്‍ റ്റൈപ്പു് ചെയ്യാന്‍ പഠിച്ചാല്‍ അതേ അക്ഷരവിന്യാസം തന്നെ ആണു് എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും എന്നതിനാല്‍ മറ്റു ഇന്ത്യന്‍ ഭാഷകള്‍ റ്റൈപ്പു് ചെയ്യുവാന്‍ പ്രത്യേക പഠനം ആവശ്യമില്ല. വലത്തെ ചൂണ്ടുവിരല്‍ 'ര' യിലും ഇടതെ ചൂണ്ടുവിരല്‍ 'ി' ഇലും ഉള്ള മുഴകളില്‍ (j&f) വിശ്രമിപ്പിച്ചു് കൊണ്ടു് മലയാളം റ്റൈപ്പു് ചെയ്യാന്‍ പഠിച്ചാല്‍ കീ കാണാതെ തന്നെ റ്റൈപ്പു് ചെയ്യുവാന്‍ സാധിക്കും. ഒറ്റ പ്രശ്നമേ ഉള്ളു. ഈ രീതിയില്‍ മലയാളം മലയാളത്തില്‍ റ്റൈപ്പു് ചെയ്യണമെങ്കില്‍ മലയാള അക്ഷരമാല അറിഞ്ഞിരിക്കണം. കംപ്യൂട്ടര്‍ വാങ്ങുവാന്‍ ചെല്ലുമ്പോള്‍ ഇംഗ്ലീഷു് അക്ഷരങ്ങള്‍ക്കൊപ്പം മലയാളം അക്ഷരം കൂടിയുള്ള കീബോര്‍ഡു് ലഭ്യമല്ല. ഇതു് പരിഹരിക്കാന്‍ എറ്റവും നല്ല മാര്‍ഗ്ഗം കീബോര്‍ഡിന്റെ ലേ ഔട്ടിന്റെ പടം എടുത്തു് സൂക്ഷിച്ചു് വച്ചു് അതു് നോക്കി റ്റൈപ്പു് ചെയ്യുവാന്‍ പഠിക്കണം. അതുമല്ലെങ്കില്‍ കീബോര്‍ഡില്‍ മലയാളം എഴുതി ചേര്‍ക്കണം.
...........................................................................................................................................
References
The Unicode Consortium
Kerala Government
TDIL - Technology Development for Indian Languages
CDAC - Centre for Development of Advanced Computing
Wikipedia
Wiki Grandhashala
.
ആപ്പിള്‍ കമ്പ്യൂട്ടറില്‍ വേണ്ട മലയാളം ഫോണ്ട്സ് എവിടെ കിട്ടും . adbode indesign ല്‍ ഉപയോഗിക്കാന്‍ വേണ്ടി ആണ് . unicode fonts converter ഏതെങ്കിലും ഉണ്ടോ ? ( malayalam unicode to indesign )
ReplyDelete