Pages

Sunday, September 23, 2012

വര്‍ത്സ്യം എന്ന വര്‍ഗ്ഗം മലയാള അക്ഷരമാലയില്‍

മലയാളം ശ്രേഷ്ഠഭാഷയാക്കാന്‍ പ്രയത്നിക്കുന്നതു് നല്ലതു് തന്നെ. പക്ഷെ പ്രാചീന രീതിയില്‍ നിന്നും മലയാളത്തിനു് കാലാകാലങ്ങളില്‍ മാറ്റം സംഭവിച്ചപ്പോള്‍ നമുക്കു് നഷ്ടപ്പെട്ടു പോയ ഒരു വര്‍ഗ്ഗമായ വത്സ്യ വര്‍ഗ്ഗത്തെപ്പറ്റിയും സ്വരങ്ങളിലെ ചില അക്ഷരങ്ങളെപ്പറ്റിയും ഓര്‍ക്കുന്നതു് നന്നായിരിക്കും. അവ തിരിച്ചു വരുമോ ഇല്ലയോ എന്നു കാലത്തിനു മാത്രമേ ഉത്തരം പറയുവാന്‍ സാധിക്കുകയുള്ളു.

കംപ്യൂട്ടര്‍ യുഗത്തില്‍ യൂണിക്കോഡില്‍ തിരിച്ചു വന്ന ചില അക്ഷരങ്ങളും അക്കങ്ങളെപ്പറ്റിയും മാത്രമേ പറയുവാന്‍ ഇവിടെ സാധിക്കുകയുള്ളു.

വര്‍ത്സ്യവര്‍ഗ്ഗത്തില്‍ പെട്ട ഩ എന്ന അനുനാസികാക്ഷരം യൂണിക്കോഡ് അംഗീകരിച്ചു കഴിഞ്ഞെങ്കിലും പല പഴയ ഫോണ്ടുകളിലും ഇതു് ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നതിനാല്‍ ഇതിനെ ചതുരമായിട്ടോ അര്‍ത്ഥശൂന്യമായ ചിഹ്നമായിട്ടോ ചോദ്യചിഹ്നമായിട്ടോ മാത്രമേ ഇപ്പോഴും കംപ്യൂട്ടറില്‍ പലപ്പോഴും വായിക്കുവാന്‍ സാധിക്കുന്നുള്ളു. ഈ അക്ഷരം ഉപയോഗിക്കപ്പെടുന്നതു് ആഩ, നിഩക്കു് എന്നീ വാക്കുകളില്‍ ന എന്ന അക്ഷരത്തിന്റെ സ്ഥാനത്തു് ആണു്.

വര്‍ത്സ്യവര്‍ഗ്ഗത്തിനു പുറമെ അംഗീകരിക്കപ്പെട്ട മറ്റു മലയാളം അക്ഷരങ്ങളും അക്കങ്ങളും താഴെ കൊടുത്തിട്ടുണ്ടു്. (നിങ്ങളുടെ ഫോണ്ടു് പരിഷ്ക്കരിച്ചതാണെങ്കില്‍ മാത്രമേ ഇവ വായിക്കുവാന്‍ സാധിക്കു‌കയുള്ളു)

൧ ൨ ൩ ൪ ൫ ൬ ൭ ൮ ൯ എന്നീ അക്കങ്ങള്‍ യൂണിക്കോഡ് നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. എങ്കിലും അവ മലയാളികള്‍ ആരും ഉപയോഗിക്കുവാന്‍ താല്പര്യപ്പെട്ടു കാണുന്നില്ല. അക്കങ്ങളുടെ സ്ഥാനത്തു് ഇപ്പോഴും ഇംഗ്ലീഷ് അക്കങ്ങള്‍ തന്നെ ഉപയോഗിച്ചുപോരുന്നു. പൂജ്യത്തിന്റെ സ്ഥാനത്തു് ആദ്യ തെറ്റിച്ചു അംഗീക്കപ്പെട്ട ൦ തിരുത്തപ്പെട്ടു കഴിഞ്ഞുവെങ്കിലും അവ ചില ഫോണ്ടില്‍ ഇപ്പോഴും പഴയ രീതിയില്‍ കാല്‍ എന്ന അക്കത്തിന്റെ രൂപം ആണു് തിരുത്തപ്പെടാതെ കിടക്കുന്നതു്.

യൂണിക്കോഡ് അംഗീകരിച്ച മറ്റു അക്കങ്ങളും അക്ഷരങ്ങളും

൰ – പത്ത്
൱ – നൂറ്
൲ – ആയിരം
൳- കാല്‍
൴ – അര
൵ - മുക്കാല്‍
൹ തീയിതിയ്ക്കു ശേഷം ഉപയോഗം








എന്നിവയാണു്.

പരിഷ്ക്കരിച്ച ഫോണ്ടില്ലാത്തവര്‍ക്കു് കാണുവാനും മനസ്സിലാക്കാനും (മുകളിലെ മലയാളം ചതുരമായി കാണുന്നവര്‍ക്കു് ), സന്ദര്‍ശകരുടെ നിര്‍ദ്ദേശം അനുസരിച്ചു്, അതിന്റെ ഒരു സ്ക്രീന്‍ ഷോട്ട് താഴെ ചേര്‍ക്കുന്നു.



.



2 comments:

  1. പരിഷ്ക്കരിച്ച ഫോണ്ടില്ലാത്തവര്‍ക്കു കാണാനും മനസ്സിക്കാനും ഇതിന്റെ ഒരു picture (screen shot) ഉം കൂടെ ഇട്ടു കൂടായിരുന്നോ മുദ്ധിമാനേ.

    ReplyDelete
  2. @Unknown
    അഭിപ്രായത്തിനു് നന്ദി. ആവശ്യപ്പെട്ട പ്രകാരം സ്ക്രീന്‍ഷോട്ടു് ചേര്‍ത്തിട്ടുണ്ടു്.
    ഒരക്ഷരത്തെറ്റുണ്ടായിരുന്നതു് തിരുത്തുകയും ചെയ്തു.

    ReplyDelete

അഭിപ്രായങ്ങള്‍, ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, സംശയങ്ങള്‍ എന്നിവ ഇവിടെ ഉന്നയിക്കാം. മറുപടി കഴിവതും വേഗം കിട്ടും.