Pages

Thursday, July 19, 2012

Character Map - Input text and Symbols

----------------------------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------------------------
പല തരത്തിലുള്ള കീബോര്‍ഡുകളും ഫോണ്ടുകളും ലഭ്യമായതിനാല്‍ റ്റൈപ്പടി രീതികളും പലതാണു്. കീബോര്‍ഡ് ഉപയോഗിച്ചു് ചില ടെക്റ്റ് എഡിറ്ററുകളിലും ഫോട്ടോ എഡിറ്ററുകളിലും അക്ഷരങ്ങളും അക്കങ്ങളും സിമ്പളുകളും റ്റൈപ്പ് ചെയ്യുവാന്‍ ചിലപ്പോള്‍ അസാദ്ധ്യമാണു്. ഇത്തരം അവസരങ്ങളില്‍ അവ ഇന്‍പുട്ട് ചെയ്യുവാന്‍ ഉപയോഗിക്കാവുന്ന ഒന്നാണു് വിന്‍ഡോസില്‍ ലഭ്യമായ ചാര്‍മാപ്പ് അധവാ ക്യാരക്ടര്‍ മാപ്പു്.

സ്റ്റാര്‍ട്ട് ബട്ടണിനു മുകളില്‍ ഉള്ള തിരച്ചില്‍ പെട്ടിയിലോ ഹെല്പില്‍ ലഭ്യമായ തിരച്ചില്‍ പെട്ടിയിലോ charamap എന്നു റ്റൈപ്പടിച്ചു് ചാര്‍മാപ്പ് ഡെസ്ക്റ്റോപ്പില്‍ കൊണ്ടു വരാവുന്നതേ ഉള്ളു. ആവശ്യമുള്ള ഫോണ്ടു് തിരഞ്ഞെടുത്തു് അതില്‍ ലഭ്യമായ ക്യാരക്ടര്‍ കോപ്പി ചെയ്തു് ഡോക്യൂമെന്റില്‍ പേസ്റ്റ് ചെയ്യുകയേ വേണ്ടു.

Start > Help >> Type 'Character map' (without quotation marks) in search box >> Click
See Video
തുറന്നു വരുന്ന ബോക്സില്‍ ആവശ്യമുള്ള ഫോണ്ടു് തിരഞ്ഞെടുത്തു് ചാര്‍ട്ടില്‍ ലഭ്യമായ ക്യാരക്ടര്‍ തിരഞ്ഞെടുത്തു് സിലക്ട് അടിച്ചു് ആവശ്യമുള്ള വാക്കു് ഉണ്ടാക്കുക. എന്നിട്ടു് കോപ്പി ചെയ്തു് നിങ്ങള്‍ക്കു് ആവശ്യമുള്ള ഡോക്യുമെന്റില്‍ പേസ്റ്റ് ചെയ്യുക.

ൠ ഌ ൡ ക ൢകൣ << കൢപ്തം, കൢര്‍ക്ക്, കൣ, ഫൣവന്റ്,
൰ ൱ ൲ << 10, 100, 1000
൳ ൴ ൵ << 1/4, 1/2, 3/4
൹ << dated eg: ൩൦൹ means on 30th
ഩ << വത്സ്യവര്‍ഗ്ഗത്തിലെ അവസാനത്തെ അക്ഷരം നഩവു്, പഩ, നിഩക്കു്, കഩവു്,
ഽ << Used in Sanskrit slokas
ചാര്‍മാപ്പ് ഉപയോഗിച്ചു് റ്റൈപ്പ് ചെയ്തു മുകളില്‍ കാണിച്ചിരിക്കുന്ന ചില അക്ഷരങ്ങളും അക്കങ്ങളും നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്ടില്‍ ഇല്ല എങ്കില്‍ അവയെ ചതുരമായിട്ടോ, ചോദ്യചിഹ്മമായിട്ടോ മാത്രമേ നിങ്ങള്‍ക്കു വായിക്കുവാന്‍ സാധിക്കുകയുള്ളു. അവയുടെ ശരിയായ രൂപം താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണുവാന്‍ സാധിക്കും.
ചാര്‍മാപ്പിന്റെ മറ്റുപയോഗങ്ങള്‍

1. ഒരു ഫോണ്ടില്‍ ഏതെല്ലാം ക്യാരക്ടര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നു് പരിശോധിക്കാന്‍
2. അക്ഷരങ്ങളുടെ കോഡ് പരിശോധിക്കാന്‍
3. അക്ഷരങ്ങളുടെ പേരു് പരിശോധിക്കാന്‍
4. ഓരോ ക്യാരക്ടറും റ്റൈപ്പടിക്കാന്‍ ഏതു കീ ഉപയോഗിക്കണം എന്നു പരിശോധിക്കാന്‍
5. റ്റൈപ്പടിക്കാന്‍ പറ്റാത്ത സിംബളുകള്‍ ഡോക്യുമെന്റില്‍ വരുത്താന്‍.

,

1 comment:

അഭിപ്രായങ്ങള്‍, ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, സംശയങ്ങള്‍ എന്നിവ ഇവിടെ ഉന്നയിക്കാം. മറുപടി കഴിവതും വേഗം കിട്ടും.