Pages

Thursday, September 6, 2012

Multilingual Keyboard in Windows

----------------------------------------------------------------------------------------------------------------------------------
{{ Transliteratin Vs Inscript ]]                               [[ Languages available for input in Windows >> }}
----------------------------------------------------------------------------------------------------------------------------------
If you are unable to read Malayalam on this page install Anjali Old Lipi (New) Font in your Fonts Folder and reset your browser settings to read Malayalam.

ഈ താളില്‍

Options for conversion of keyboard
ZWJ & ZWNJ
Standardisation of Keyboard Softwares

Options for Conversion of keyboard

വിന്‍ഡോസില്‍ ഡിഫാള്‍ട്ടായി ലഭിക്കുന്ന Qwerty കീബോര്‍ഡിന്റെ ലേഔട്ടു് വേണമെങ്കില്‍ മാറ്റുകയോ കൂടുതല്‍ ഭാഷകള്‍ ചേര്‍ക്കുകയോ ആവാം. ഇവയെല്ലാം തന്നെ വിന്‍ഡോസില്‍ ലഭ്യമാണെങ്കിലും ആവശ്യാനുസരണം ലിസ്റ്റില്‍ ചേര്‍ക്കേണ്ടതുണ്ടു് എന്നു് മാത്രം.

1. ഇംഗ്ലീഷു് തന്നെ Qwerty മാറ്റി ഇംഗ്ലീഷു് Dvork ആക്കാം. (Dvork ലേക്കു് മാറുമ്പോള്‍ ഇംഗ്ലീഷു് അക്ഷരങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്ന കീബോര്‍ഡിലെ കീകളുടെ സ്ഥാനം മാറ്റി സ്ഥാപിക്കണം )

2. ഇംഗ്ലീഷു് കൂടാതെ ലോകത്തുള്ള മറ്റു് ഭാഷകള്‍ പലതും, ഉദാഃ സ്പാനിഷു്, ഫ്രഞ്ചു്, ജര്‍മ്മന്‍, അറബി, എന്നിവ ചേര്‍ക്കാം. (അതാതു് ഭാഷാക്ഷരങ്ങളുടെ ലേബല്‍ കീബോര്‍ഡില്‍ പ്രത്യേകം പതിപ്പിക്കണം ).

3. ഇംഗ്ലീഷു് കൂടാതെ മിക്ക ഭാരതീയ ഭാഷകളും ചേര്‍ക്കാം. (Windows 7 നു് മുമ്പുള്ള OSല്‍ ഇതിനായി Inscript Keyboard for Malayalam in Windows Operating Systems എന്ന സോഫ്റ്റു്വേറും ഭാഷയ്ക്കു് ഉതകുന്ന ഫോണ്ടും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ടു്. )
Inscript Keyboard Layout - Bilingual - Malayalam/English - Printable version - Below - Click >> Full size Picture >> Right click >> Save image as >> to your computer
ZWJ & ZWNJ:

The name "zero width" is self explanatory in that it is a character whose width in the document has zero value, meaning it is neither printable nor does it show in the typed document. The joiner zwj, zero width joiner, is used to join two characters with one another without any character appearing in between the joined characters. The non-joiner zwnj, zero width non joiner, is used to prevent two character, that would otherwise join together, from joining together when they are typed close together.
Eg:
ന് can be converted to ന്‍ by adding the zwj at the end of the letter.
സോഫ്റ്റ്വേര്‍ without the zwnj. With the zwnj it appears as സോഫ്റ്റ്‌വേര്‍.

Standardisation of Keyboard Softwares

DOEയുടെ ഇന്‍സ്ക്രിപ്റ്റു് രീതിയിലെ ലേയൌട്ടു് 1986ല്‍ നിലവില്‍ വന്നതോടുകൂടി മലയാളം കീബോര്‍ഡു് ലേയൌട്ടിനു ഏകോപനം വന്നു. പക്ഷെ ചിലര്‍ അവരവരുടെ സൌകര്യാര്‍ത്ഥം അതും അഴിച്ചു പണിതു കീ വിന്യാസത്തില്‍ മാറ്റം വരുത്തി. അതോടുകൂടി ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡിനും ഏകോപനം ഇല്ലാതെ ഭവിച്ചു.

മലയാളം മലയാളത്തില്‍ റ്റൈപ്പടിക്കാന്‍ സര്‍വ്വസാധാരണമായി ഉപയോഗിച്ചു വരുന്നതു് കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചതും കേരള സര്‍ക്കാരിന്റെ വെബു് സൈറ്റില്‍ ലഭ്യമായതും ആയ Inscript Keyboard for Malayalam in Windows Operating System (2007 - Mod 2008) ആണു്.

യൂണിക്കോഡു് മലയാളം മലയാളത്തില്‍ റ്റൈപ്പടിക്കാന്‍ ലഭ്യമായ മറ്റു കീബോര്‍ഡുകള്‍

2. Windows 7ല്‍ ലഭ്യമായ മൈക്രോസോഫ്റ്റിന്റെ  Malayalam ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് - ചില്ലക്ഷരം കിട്ടാന്‍ വ്യഞ്ജനം+്+Ctrl_Shift_1 key combination എന്ന രീതിയില്‍ റ്റൈപ്പടിച്ചാല്‍ മതി
3. Ralminov's Extended Inscript Keyboard 2007 - കൂട്ടക്ഷരങ്ങള്‍ക്കായി പ്രത്യേകം ലേയര്‍ ഉണ്ടിതില്‍
4. C-DAC(T) Enhanced Inscript Keyboard 2008 - ചില്ലക്ഷരങ്ങള്‍ മൂന്നു രീതിയില്‍ റ്റൈപ്പു് ചെയ്യാം. ഔകാരം വ്യഞ്ജനത്തോടു് ചേരുമ്പോള്‍ ഇതില്‍ കിട്ടുന്നതു് മൌ, കൌ, ബ്രൌ എന്നീ രിതിയിലാണു്.
5. Malayalam Inscript Unicode Keyboard 2013 for Windows - കൂട്ടക്ഷരങ്ങള്‍ക്കായി പ്രത്യേകം ലേയര്‍ ഉണ്ടിതില്‍.
6. Malayalam Typeracer - Caps Lock on is Qwerty and off is Malayalam
7. Malayalam Wiki Community's Junaid's Keymagic - Inscript and Phonetic options. ഇതില്‍ വിവിധ തരത്തിലുള്ള ലേയൗട്ട് ഉണ്ടെന്നു മാത്രമല്ല സ്വന്തം ഇഷ്ടത്തിനനുസരിച്ചു് അക്ഷരവിന്യാസം മാറ്റുകയും ചെയ്യാം. വിന്റോസിന്റെ 32 ബിറ്റ്, 64 ബിറ്റ്, മാക്ക്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവകള്‍ക്കു് അനുയോജ്യമായ കീ മാജിക് വേര്‍ഷനുകളും ലഭ്യമാണു്
8. Google Inscript ല്‍ ചില്ലക്ഷരം കിട്ടാന്‍ ക്യാരക്ടര്‍ പിക്കറില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ വ്യഞ്ജനം+്+zwj എന്ന രീതിയിലോ ആവാം. അതിന്റെ വര്‍ച്വല്‍ കീബോര്‍ഡില്‍ ചില്ലക്ഷരം കിട്ടുന്നില്ല എന്നതിനാല്‍ ഓരോ ചില്ലക്ഷരം റ്റൈപ്പു് ചെയ്യുവാന്‍ വരുമ്പോഴും ക്യാരക്ടര്‍ പിക്കറിലേക്കും തിരിച്ചും മാറേണ്ടിവരും.

( AltGr, Alt+Shift എന്നിവ ഉപയോഗിക്കാതെ തന്നെ വ്യഞ്ജനം+്+വ്യഞ്ജനം എന്ന രീതിയില്‍ കൂട്ടക്ഷരങ്ങള്‍ ആദ്യത്തെ രണ്ടു ലേയറുകളില്‍ തന്നെ കിട്ടും എന്നിരിക്കേ മൂന്നാമത്തേയും നാലാമത്തേയും ലേയറിലെ നേരിട്ടടിക്കുന്ന കൂട്ടക്ഷരങ്ങളുടെ ആവശ്യകത എന്താണെന്നു മനസ്സിലാവുന്നില്ല. കീബോര്‍ഡ് പഠിച്ചെടുക്കാന്‍ ഇതു കൂടുതല്‍ ബൂദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയില്ലേ?  കൂടാതെ AltGrഉം Alt+Shiftഉം ഉപയോഗിച്ചു കൂടെക്കൂടെ നാലു ലേയറുകളിലേക്കും മാറി മാറി റ്റൈപ്പടിക്കേണ്ടി വരുന്നതും മുദ്ധിമുട്ടുണ്ടാക്കുകയും വേഗത കുറയ്ക്കുകയും ചെയ്യില്ലേ? വളരെ അപൂര്‍വ്വമായി ഉപയോഗിക്കേണ്ടിവരുന്ന പ്രാചീന മലയാള അക്ഷരങ്ങളും വിഭിന്ന സംഖ്യകളും ആണു് മൂന്നാമത്തേയും നാലാമത്തേയും ലേയറില്‍ ഉള്‍ക്കൊള്ളിക്കുന്നതെങ്കില്‍ ആ ലേയറുകള്‍ കൂടുതല്‍ പ്രയോജനപ്രദമാക്കാമായിരുന്നു. )

Inscript keyboard കൂടാതെ മറ്റനേകം Transliteration രീതികളും മലയാളം Remington Typewriter Layoutഉം നിലവില്‍ ലഭ്യമാണെന്നു കൂടി ഓര്‍ക്കുമ്പോള്‍ എല്ലാവരും ഒരേ രീതിയില്‍ മലയാളം റ്റൈപ്പു് ചെയ്യുന്ന സംവിധാനം എങ്ങിനെ സാദ്ധ്യമാകും? വൈവിദ്ധ്യമായ ലേയൌട്ടുകളുടെ എണ്ണം കൂടിയതു കൊണ്ടെന്താണു് നേട്ടം?

മലയാളം റ്റൈപ്പിംഗു് ഇപ്പോള്‍ ഒരു നാഥനില്ലാക്കളരി ആയി. തലപ്പത്തിരിക്കുന്നവര്‍ മുതല്‍ ഉപയോക്താവു് വരെ എല്ലാവരും അവരവരുടെ രീതി പിന്‍തുടരുന്നു. എല്ലാവരും ഒത്തൊരുമിക്കേണ്ട കാലം കഴിഞ്ഞു. ഏകോപനം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തന്നെ നേരിട്ടിറങ്ങേണ്ടിവരുമോ? അനങ്ങാപ്പാറയായ സര്‍ക്കാറിനെ കുലുക്കാന്‍ കെല്പുള്ള വന്‍ ശക്തി മാദ്ധ്യമങ്ങള്‍ തന്നെ. പക്ഷെ അവരും വിഭിന്ന രീതിയില്‍ മലയാളം റ്റൈപ്പടിച്ചു പത്രം ഇറക്കുമ്പോള്‍ ഏകീകരണത്തിനു തുനിഞ്ഞിറങ്ങുമോ? കാശുമുടക്കി പല തരത്തിലുള്ള സോഫ്റ്റ്‌വേര്‍ കൈവശമുണ്ടെന്നു വച്ചു് സൌജന്യമായി ലഭ്യമായ മലയാള റ്റൈപ്പിംഗു് ഉപാധികള്‍ പ്രയോജനപ്പെടുത്തുന്നതിനു എന്താണു് തടസ്സം?

.

No comments:

Post a Comment

അഭിപ്രായങ്ങള്‍, ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, സംശയങ്ങള്‍ എന്നിവ ഇവിടെ ഉന്നയിക്കാം. മറുപടി കഴിവതും വേഗം കിട്ടും.