----------------------------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------------------------
ഈ താളില്‍
ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിന്റെ അടിസ്ഥാന തത്വം
തയ്യാറെടുപ്പു്
ടൈപ്പടി പദ്ധതികള്‍
അക്ഷരവിന്യാസം
മലയാളം അക്ഷരങ്ങള്‍ ടൈപ്പടിക്കുന്ന രീതി
വ്യഞ്ജനത്തോടു സ്വരം ചേര്‍ക്കാന്‍
കൂട്ടക്ഷരം
ചില്ലക്ഷരം - സാധാരണയും ആറ്റമിക്കും
ന്റ
ഒറിജിനലും പിരിഷ്ക്കരിച്ച കീബോര്‍ഡും
റ്റൈപ്പടി പരിശീലനം
ഇന്ത്യന്‍ ഭാഷകളുടെ അക്ഷരങ്ങള്‍ എല്ലാം തന്നെ വ്യഞ്ജനങ്ങളും സ്വരങ്ങളും അടങ്ങിയതും സാമ്യമുള്ളതും ആയതിനാല്‍ ഒരു ഭാഷ പഠിച്ചാല്‍ മറ്റു ഭാഷകള്‍ റ്റൈപ്പു് ചെയ്യാന്‍ എളുപ്പമാണു്.
മലയാളത്തില്‍ മൊത്തം 16 സ്വരങ്ങളും 37 അക്ഷരങ്ങളും. ഹ്രസ്വസരങ്ങള്‍ അ ഇ ഉ ഋ എ ഒ. ദീര്‍ഘസ്വരങ്ങള്‍ ആ ഈ ഊ ഏ ഓ. സന്ധ്യക്ഷരങ്ങള്‍ ഐ ഔ. പിന്നെ അനുനാസികം അം, വിസര്‍ഗ്ഗം അഃ. വ്യഞ്ജനങ്ങള്‍ കവര്‍ഗം ചവര്‍ഗം ടവര്‍ഗം തവര്‍ഗം പവര്‍ഗം ആയ ക ച ട ത പ. ഇവയ്ക്കു് ഓരോന്നിനും ഖരം അതിഖരം മൃദു ഘോഷം അനുനാസികം എന്നീ വകഭേദങ്ങള്‍, ഉദാഃ ക ഖ ഗ ഘ ങ ഉണ്ടു്. യ ര ല വ എന്നിവയ്ക്കു് അന്തസ്ഥം എന്നും, ശ ഷ സ എന്നിവയ്ക്കു് ഊഷ്മാക്കള്‍ എന്നും ഹ എന്നതു് ഘോഷി എന്നും, ള ഴ റ എന്നിവയ്ക്കു് ദ്രാവിഡമധ്യമം എന്നും ന എന്നതു് ദ്രാവിഡാനുനാസികം എന്നും പറയുന്നു.
മലയാളത്തില്‍ ഇപ്രകാരം 53 അക്ഷരങ്ങള്‍ ഉള്ളതില്‍ സ്വരങ്ങള്‍ മാത്രമേ തനിയെ ഉച്ചരിക്കുവാന്‍ സാധിക്കുകയുള്ളൂ. വ്യഞ്ജനങ്ങള്‍ ആകട്ടെ സ്വരസഹായത്തോടെ ഉച്ചാരണക്ഷമങ്ങളായി തീരുന്നുള്ളൂ. സ്വരസഹായത്തിനു് ഉപയോഗിക്കുന്ന ചിഹനങ്ങള്‍ ാ ി ീ ു ൂ െ േ ൈ ൊ ോ ൗ ം എന്നിവയാണു്. വര്‍ണ്ണങ്ങളെ മാത്രമായി കാണിക്കേണ്ടിവരുമ്പോള്‍ ക് ത് പ് എന്നിങ്ങനെ ചന്ദ്രക്കല ചിഹ്നം ചേര്‍ത്തു് എഴുതുമ്പോള്‍ അതു് സ്വരത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. വ്യഞ്ജനത്തിനു് ശേഷം അനുസ്വാരം ം ചേര്‍ക്കുമ്പോള്‍ അതു് വ്യഞ്ജനത്തെ നാസികസ്വരം ആക്കുന്നു. വ്യഞ്ജനത്തിനു് ശേഷം വിസര്‍ഗ്ഗം ഃ ചേര്‍ക്കുമ്പോള്‍ മുമ്പേ വന്ന വ്യഞ്ജനത്തെ അതു് വിസര്‍ഗ്ഗിക്കുന്നു. വ്യഞ്ജനങ്ങളില്‍ സ്വരങ്ങള്‍ക്കു് പകരം വ്യഞ്ജനം തന്നെ ചേരുമ്പോള്‍ അതു് കൂട്ടക്ഷരങ്ങളാകുന്നു. സാമാന്യമായി ഖരം മൃദു അനുനാസികം എന്നിവ ഇരട്ടിക്കുന്നതും കൂട്ടക്ഷരം തന്നെ. അതു പോലെ തന്നെ വര്‍ഗ്ഗങ്ങളില്‍ ഓരോന്നിന്റേയും അനുനാസികവും ഖരവും ചേര്‍ന്നു് കൂട്ടക്ഷരം ഉണ്ടാവും. സ്വരസഹായം കൂടാതെ ഉച്ചരിക്കുവാന്‍ സാദ്ധ്യമായ വ്യഞ്ജനങ്ങളാണു് ചില്ലക്ഷരങ്ങള്‍. ഉദാഃ ന്‍ ര്‍ ല്‍ ള് ണ്‍ ക്‍.
സംസ്കൃതത്തിലെ അക്ഷരമാലയ്ക്കും മലയാളത്തിലെ അക്ഷരമാലയ്ക്കും തമ്മില്‍ സമാനതകള്‍ ഉണ്ടെങ്കിലും റ ഴ ള റ്റ ന എന്നീ അക്ഷരങ്ങള്‍ കൂടുതലായിട്ടു് മലയാളത്തില്‍ ഉണ്ടു്.
ഇവ എല്ലാം മനസ്സിലാക്കി തയ്യാറാക്കിയതാണു് ഇന്‍സ്ക്രീപ്റ്റു് കീബോര്‍ഡു്.
തയ്യാറെടുപ്പു്
മലയാളം റ്റൈപ്പു് ചെയ്യുവാന്‍ തുടങ്ങുന്നതിനു മുന്‍പു് Task Barല്‍ കാണുന്ന language Barല്‍ ഇടതു വശത്തു് MYഉം വലതു വശത്തു് Inscript Keyboard for Malayalam in Windows Operating System തന്നെ ആണു് സെലക്റ്റഡു് എന്നുറപ്പു വരുത്തുക. (MY എന്നതിനു ശേഷം മലയാളം എന്നാണു് കാണുന്നതെങ്കില്‍ അതു് മാറ്റി Inscript Keyboard for Malayalam in Windows Operating System എന്നു് ആക്കണം.)
ടൈപ്പടി പദ്ധതികള്‍
റ്റൈപ്പു് ചെയ്യുന്നതിനു രണ്ടു രീതിയില്‍ ഒന്നു അവലംബിക്കാം.
൧. നോക്കിക്കുത്തു് പദ്ധതി - hunt and peck method - ജനകീയ രീതി - ഇതിനു യാതൊരു പരിശീലനവും ആവശ്യമില്ല. പക്ഷെ കമ്പ്യൂട്ടര്‍ സ്ക്രീനിലും കീബോര്‍ഡിലും ആയി രണ്ടിടത്തു മാറി മാറി ശ്രദ്ധ കേന്ത്രീകരിക്കേണ്ടി വരുന്നതിനാല്‍ വേഗത കുറവാണു്. ഒരു ലേഖനം നോക്കി റ്റൈപ്പു് ചെയ്യേണ്ടി വരുമ്പോള്‍ ആധാരരേഖയിലും സ്ക്രീനിലും കീബോര്‍ഡിലുമായി മൂന്നു സ്ഥലങ്ങളില്‍ വേണ്ടിവരുന്നു. വേഗം ക്ഷീണിതനാവുകയും ചെയ്യും.
൨. അന്ധ-സ്പര്‍ശ പദ്ധതി - blind touch typing method - വിദഗ്ദ്ധ രീതി - ശ്രദ്ധ പൂര്‍ണ്ണമായി സ്ക്രീനില്‍ ആയതിനാല്‍ തെറ്റുകള്‍ വേഗം ശ്രദ്ധിയില്‍ വരും. കൂടുതല്‍ വേഗത കിട്ടും. പരിശീലിക്കാന്‍ കുറച്ചു സമയം ചിലവിട്ടാല്‍ കിട്ടുന്ന പ്രയോജനം വളരെ വലുതാണു്.
രണ്ടാമത്തെ രീതി ആയിരിക്കും അഭികാമ്യം. അതാവുമ്പോള്‍ മലയാളം റ്റൈപ്പടിക്കുമ്പോള്‍ കീബോര്‍ഡിലെ ഇംഗ്ലീഷു് അക്ഷരവിന്യാസം ഓര്‍ക്കുക പോലും വേണ്ട, ഓര്‍ക്കാന്‍ പാടില്ല. കാരണം നമ്മള്‍ റ്റൈപ്പടിക്കുന്നതു് മലയാളം ആണു്. മംഗ്ലീഷു് അല്ല. qwerty പഠിക്കാനുള്ള അത്രയും ബുദ്ധിമുട്ടു് തന്നെ മലയാളം റ്റൈപ്പടിക്കില്ല.
ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിലെ അക്ഷരവിന്യാസം
നമുക്കു് ഇനി മലയാള അക്ഷരങ്ങള്‍ വിന്യസിച്ചിരിക്കുന്ന രീതി പരിശോധിക്കാം.
എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും ഇതേ വിന്യാസം തന്നെ ആണു് ഉപയോഗിച്ചിരിക്കുന്നതു്. കീബോര്‍ഡിലെ മൂന്നു് നിരളിലായി ഇടതു വശത്തു സ്വരങ്ങളും വലതു വശത്തു വ്യഞ്ജനങ്ങളും. English FJ കീകളില്‍ തുടങ്ങിയാല്‍ (അവിടെയാണു് ചൂണ്ടുവിരല്‍ വിശ്രമം കൊള്ളുന്നതു് ) Shift+Alt അടിച്ചു് മലയാളം വിന്യാസം തിരഞ്ഞെടുക്കുമ്പോള്‍ അതേ സ്ഥാനത്തു് ിര എന്നിവയാണു്. asdfg എന്നു തുടക്കത്തില്‍ അടിക്കുന്നതു് മലയാളത്തില്‍ ോേ്ിു എന്നിങ്ങനെയും hjkl;' എന്നതു പരകതചട എന്നും. Low case, Upper case എന്നീ രീതിയില്‍ ഒരു കീയില്‍ Shift ഉപയോഗിച്ചു മാറി മാറി ഉപയോഗിക്കുന്ന രീതിയുടെ സ്ഥാനത്തു് മലയാളത്തില്‍ ഇടതു വശത്തു ഒരു കീയില്‍ സ്വരചിഹ്നവും shiftല്‍ സ്വരവും കിട്ടും. തൊട്ടു മുകളിലത്തെ വരിയില്‍ തന്നെയാണു് മദ്ധ്യവരിയിലെ സ്വരത്തിന്റെ ദീര്‍ഘസ്വരം നിരത്തിയിരിക്കുന്നതു്. വലതു വശത്താണെങ്കില്‍ ഒരു കീയില്‍ ഒരു വ്യഞ്ജനഖരവും അതിഖരവും അതിന്റെ മുകളിലത്തെ വരിയില്‍ ഒരു കീയില്‍ മൃദുവും ഘോഷവും ഉള്‍പ്പെടുത്തിയിരിക്കുന്നു. അതാതു വ്യഞ്ജനങ്ങളുടെ നാസികം മാത്രമേ വേറിട്ടു നിലകൊള്ളുന്നുള്ളു.
വീഡിയോ കാണുക.
ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡില്‍ സ്വരങ്ങളും സ്വരചിഹ്നങ്ങളും ഇടതു കൈവിരലുകളിലും വ്യഞ്ജനങ്ങള്‍ വലതു കൈവിരലുകളിലും വരുന്ന രീതിയിലാണു് വിന്യസിച്ചിരിക്കുന്നതു്. ഒരു സ്വരവും അതിന്റെ സ്വരചിഹ്നവും ഒരേ കീയില്‍ തന്നെയാണു് വിന്യസിച്ചിരിക്കുന്നതു്. ഷിഫ്റ്റു് കീ ഉപയോഗിക്കാതെ സ്വരചിഹ്നവും ഷിഫ്റ്റു് കീ ഉപയോഗിച്ചാല്‍ സ്വരവും ആയി മാറി മാറി ഉപയോഗിക്കാം.
ഒരു വര്‍ഗ്ഗത്തില്‍ പെട്ട ഖരവും അതിഖരവും, ഉദാഃ ക ഖ k കീയിലും, അതിന്റെ മൃദുവും ഘോഷവും ആയ ഗ ഘ അതിനു് നേരെ മുകളിലുള്ള i കീയില്‍ ആണു്. ഷിഫ്റ്റു് കീ ചേര്‍ത്തോ ചേര്‍ക്കാതേയോ റ്റൈപ്പു് ചെയ്യുമ്പോള്‍ മാറി മാറി വരും. അതു് പോലെ തന്നെ മറ്റു് വ്യഞ്ജനങ്ങള്‍.
അക്ഷരസ്ഥാനങ്ങള്‍ ആദ്യം പരിശീലിച്ചു മനസ്സിലാക്കിക്കഴിഞ്ഞിട്ടു മതി വിശദമായ റ്റൈപ്പിംഗിലേക്കു് കടക്കുവാന്‍.
മലയാളം അക്ഷരങ്ങള്‍ ടൈപ്പടിക്കുന്ന രീതി
ആദ്യം qwerty ലേയൗട്ടു് ഓര്‍ക്കാതിരിക്കുക. കാരണം, നമ്മള്‍ ഇവിടെ ടൈപ്പടിക്കുന്നതു് മലയാളം കീബോര്‍ഡിലെ അക്ഷരങ്ങള്‍ ആണു്.
മലയാളം അക്ഷരങ്ങള്‍ ടൈപ്പടിക്കുന്ന രീതി
ആദ്യം qwerty ലേയൗട്ടു് ഓര്‍ക്കാതിരിക്കുക. കാരണം, നമ്മള്‍ ഇവിടെ ടൈപ്പടിക്കുന്നതു് മലയാളം കീബോര്‍ഡിലെ അക്ഷരങ്ങള്‍ ആണു്.
വ്യഞ്ചനത്തോടു സ്വരം ചേര്‍ക്കാന്‍ വ്യഞ്ചനത്തിനു തൊട്ടു പിന്നാലെ ആവശ്യമുള്ള സ്വരം അടിക്കുക. (+ചിഹ്നം ഇല്ലാതെ)
ഉദാഃ ക+ാ=കാ, ക+ി=കി, ക+ീ=കീ, ക+ു=കൂ, ക+ൃ=കൃ, ക+െ=കെ, ക+േ=കേ, ക+ൈ=കൈ, ക+ൊ=കൊ, ക+ോ=കോ, ക+ൗ=കൗ, ക+ം=കം, ക+ഃ=കഃ. ഈ രീതിയില്‍ ഏതു വ്യഞ്ജനത്തോടും സ്വരം ചേര്‍ക്കാം.
കൂട്ടക്ഷരം അടിക്കാന്‍ വളരെ എളുപ്പമാണു്. കിട്ടുവാന്‍ ഉദ്ദേശിക്കുന്ന കൂട്ടക്ഷരത്തിന്റെ ഘടകവ്യഞ്ജനങ്ങളെ ് ഇടയില്‍ ഉപയോഗിച്ചു ബന്ധിപ്പിക്കുകയേ വേണ്ടു. (+ചിഹ്നം ഇല്ലാതെ)
ഉദാഃ ങ+്+ക=ങ്ക, ഞ+്+ച=ഞ്ച, മ+്+പ=മ്പ, ങ+്+ങ=ങ്ങ, ന+്+ത=ന്ത, ഞ+്+ഞ=ഞ്ഞ, ക+ക=ക്ക, യ+ക+്+ക=യ്ക്ക, റ+റ=റ്റ, ഗ+്+ദ+്+ധ=ഗ്ദ്ധ, ക+്+യ=ക്യ, ത+്+ര=ത്ര, ക+്+ല=ക്ല, ഘ+്+ന=ഘ്ന, പ+്+ന=പ്ന, ത+്+വ=ത്വ, ക+്+ഷ+്+മ=ക്ഷ്മ,
എല്ലാ കൂട്ടക്ഷരങ്ങളും കാണണമെങ്കില്‍ ഇവിടെ നോക്കൂ
എല്ലാ കൂട്ടക്ഷരങ്ങളും കാണണമെങ്കില്‍ ഇവിടെ നോക്കൂ
ചില്ലക്ഷരം കിട്ടാന്‍ ബിദ്ധിമുട്ടൊട്ടും തന്നെ ഇല്ല. (+ചിഹ്നം ഇല്ലാതെ)
ഉദാഃ ന+്+]=ന്‍ , റ+്+]=ര്‍ , ണ+്+]=ണ്‍ , ല+്+]=ല്‍ , ള+്+=ള്‍ , ക+്+]=ക്‍
(വിന്‍ഡോസു് 7ലെ ഡിഫാള്‍ട്ടു് Malayalam എന്നതില്‍ ചില്ലക്ഷരം കിട്ടാന്‍ വ്യഞ്ജനം+്+Ctrl_Shift_1 key-combination എന്ന രീതിയില്‍ റ്റൈപ്പടിച്ചാല്‍ മതി.)
ആണവ (Atomic) ചില്ലക്ഷരങ്ങള്‍ - വിശദ വിവരം ഇവിടെ
(വിന്‍ഡോസു് 7ലെ ഡിഫാള്‍ട്ടു് Malayalam എന്നതില്‍ ചില്ലക്ഷരം കിട്ടാന്‍ വ്യഞ്ജനം+്+Ctrl_Shift_1 key-combination എന്ന രീതിയില്‍ റ്റൈപ്പടിച്ചാല്‍ മതി.)
ആണവ (Atomic) ചില്ലക്ഷരങ്ങള്‍ - വിശദ വിവരം ഇവിടെ
ന്റ കിട്ടാന്‍ രണ്ടു രീതിയുണ്ടു് (+ചിഹ്നം ഇല്ലാതെ)
ഉദാഃ ന+്+റ=ന്റ, ന+്+]+റ=ന്‍റ
zwj ഉം zwnj ഉം : ചില്ലക്ഷരങ്ങളുടെ റ്റൈപ്പിംഗില്‍ ഉപയോഗിക്കുന്ന ഒന്നാണു് zwj അധവാ Zero Width Joiner. ഇന്‍സ്ക്രിപ്റ്റില്‍ ഇതു് ' ] ' എന്ന കീ ആണു്. ന് എന്നു റ്റൈപ്പടിച്ചതിനു ശേഷം ] റ്റൈപ്പടിച്ചാല്‍ ന് എന്നതു് ന്‍ എന്നായി മാറും. അതു് പോലെ തന്നെ ല് ള് ണ് ര് എന്നിവയ്ക്കു ശേഷം ] റ്റൈപ്പു് ചെയ്താല്‍ അവ ല്‍ ള് ണ് ര്‍ എന്നും മറ്റുമായി മാറും.
രണ്ടു വ്യഞ്ജനങ്ങള്‍ക്കിടയില്‍ ചന്ദ്രക്കല വരുകയും വേണം അതു അടുത്തവ്യഞ്ജനത്തോടു് ചേരാതെ വേര്‍പിരിഞ്ഞിക്കുകയും വേണം എന്നാണെങ്കില്‍ അവയക്കിടയില്‍ ഉപയോഗിക്കുന്ന ഒന്നാണു് zwnj അധവാ Zero Width Non Joiner. ഇന്‍സ്ക്രിപ്റ്റില്‍ അതു് ' \ ' ആണു് zwnj. ഉദാഃ zwnj ഉപയോഗിക്കുമ്പോള്‍ ചെയ്‌വൂ, സോഫ്റ്റ്‌വേര്‍ എന്നിവയില്‍ ചന്ദ്രക്കലയ്ക്കു ശേഷം \ അടിക്കണം. ഇല്ലെങ്കില്‍ അവ ചെയ്വു എന്നും സോഫ്റ്റ്വേര്‍ എന്നും ആവും കിട്ടുക.
zwj ഉം zwnj ഉം : ചില്ലക്ഷരങ്ങളുടെ റ്റൈപ്പിംഗില്‍ ഉപയോഗിക്കുന്ന ഒന്നാണു് zwj അധവാ Zero Width Joiner. ഇന്‍സ്ക്രിപ്റ്റില്‍ ഇതു് ' ] ' എന്ന കീ ആണു്. ന് എന്നു റ്റൈപ്പടിച്ചതിനു ശേഷം ] റ്റൈപ്പടിച്ചാല്‍ ന് എന്നതു് ന്‍ എന്നായി മാറും. അതു് പോലെ തന്നെ ല് ള് ണ് ര് എന്നിവയ്ക്കു ശേഷം ] റ്റൈപ്പു് ചെയ്താല്‍ അവ ല്‍ ള് ണ് ര്‍ എന്നും മറ്റുമായി മാറും.
രണ്ടു വ്യഞ്ജനങ്ങള്‍ക്കിടയില്‍ ചന്ദ്രക്കല വരുകയും വേണം അതു അടുത്തവ്യഞ്ജനത്തോടു് ചേരാതെ വേര്‍പിരിഞ്ഞിക്കുകയും വേണം എന്നാണെങ്കില്‍ അവയക്കിടയില്‍ ഉപയോഗിക്കുന്ന ഒന്നാണു് zwnj അധവാ Zero Width Non Joiner. ഇന്‍സ്ക്രിപ്റ്റില്‍ അതു് ' \ ' ആണു് zwnj. ഉദാഃ zwnj ഉപയോഗിക്കുമ്പോള്‍ ചെയ്‌വൂ, സോഫ്റ്റ്‌വേര്‍ എന്നിവയില്‍ ചന്ദ്രക്കലയ്ക്കു ശേഷം \ അടിക്കണം. ഇല്ലെങ്കില്‍ അവ ചെയ്വു എന്നും സോഫ്റ്റ്വേര്‍ എന്നും ആവും കിട്ടുക.
റ്റൈപ്പു് ചെയ്യുന്നതിന്നിടയില്‍ ഇംഗ്ലീഷു് വാക്കുകള്‍ ചേര്‍ക്കേണ്ടിവന്നാല്‍ Shift+Alt അടിച്ചു് മലയാളം കീബോര്‍ഡിനെ qwerty യിലേക്കു് മാറ്റുകയും തിരിച്ചു മലയാളത്തിലേക്കു് ആക്കുകയും ആവാം.
ചാര്‍മാപ്പ് ഉപയോഗിച്ചു് റ്റൈപ്പ് ചെയ്തെടുക്കാന്‍ ബുദ്ധിമുട്ടുള്ള അക്ഷരങ്ങളും അക്കങ്ങളും സിംബളുകളും ഡോക്യുമന്റില്‍ ചേര്‍ക്കാന്‍ സാധിക്കും
ഒര്‍ജിനലും പരിഷ്ക്കരിച്ചതും
൧. Inscript Keyboard Version 1.4.6000.2 Dt 29-Dec-2008 &
൨. Inscript Keyboard Version 1.4.6000.2 Dt 17-Aug-2012 - Malayalam Chil (Alt Modifier)
രണ്ടാമത്തെ വര്‍ഷനില്‍ ന്റ എന്നതു് ന്‍റ (ഹെന്‍റി എന്നതിലെ) എന്നും, ചില്ലക്ഷരങ്ങള്‍ എല്ലാം രൂപസാദൃശം ഇല്ലാത്ത (?ആറ്റമിക്കു് ചില്ലു്) രീതിയിലും ആണു് ലഭിക്കുന്നതു്. കൂട്ടക്ഷരങ്ങളില്‍ ചിലതു് ഒറ്റ കീയില്‍ കിട്ടുമെങ്കിലും ബാക്കി ഉള്ളവ കിട്ടാന്‍ ആദ്യത്തെ വര്‍ഷനിലെ രീതി തന്നെ രണ്ടാമത്തേതിലും ഉപയോഗിക്കേണ്ടിയിരിക്കുന്നു. Rs: എന്നതു് രണ്ടിലും കിട്ടും. ആ സ്ഥിതിയ്ക്കു് ഇവയെല്ലാം വ്യക്തമായി ലഭിക്കുന്ന ആദ്യത്തെ വര്‍ഷനെ അപേക്ഷിച്ചു് രണ്ടാമത്തെ വര്‍ഷനു് പ്രത്യേകിച്ചു് മേന്മയൊന്നും അവകാശപ്പെടാന്‍ ഇല്ല.
മുകളില്‍ രണ്ടാമത്തെ കള്ളിയില്‍ കാണുന്ന വിരൂപ ചില്ലുകള്‍ തരുന്ന ആള്‍ട്ടു് മോഡിഫൈയറേക്കാള്‍ ഇപ്പോള്‍ ആവശ്യം പഴയ ഉപേക്ഷിക്കപ്പെട്ട വത്സ്യവര്‍ഗ്ഗവും അക്കങ്ങളും ഭിന്നസംഖ്യകളും ഉള്‍ക്കൊള്ളിച്ച പുതിയ ഒരു കീബോര്‍ഡാണു്. പുതിയ ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡിനുള്ള കാത്തിരിപ്പു് അവസാനിക്കുന്നതു് വരെ 2008ലെ വര്‍ഷന്റെ ആവശ്യമേ ഉള്ളു.
റ്റൈപ്പടി പരിശീലനം
a) Off-line - Use Windows On-Screen Keyboard
b) On-line - Use any that is linked below
a) ഓഫ്ലൈന്‍ ആയി റ്റൈപ്പിംഗു് പരിശീലിക്കാന്‍ വിന്‍ഡോസിലെ ഓണ്‍സ്ക്രീന്‍ കീബോര്‍ഡു് ഉപയോഗിക്കാം
Start >> Help and Support >> Type 'On-Screen Keyboard' in the Search Box >> Type without using the keyboard >> Click to open On-Screen Keyboard >> Open Notepad (or any office software) >> Tap Shift+Alt to change the key between English and Malayalam >> Start Typing using your pointer Or your keyboard
b) ഓണ്‍ലൈന്‍ മലയാള വര്‍ച്വല്‍ കീബോര്‍ഡു് ഒന്നു പരീക്ഷിച്ചു നോക്കൂ. മലയാളം ഇന്‍സ്ക്രിപ്റ്റു് ആണു് മുകളില്‍ തിരഞ്ഞെടുത്തതു് എന്നു് ഉറപ്പു് വരുത്തുക. ഈ വര്‍ച്വല്‍ കീബോര്‍ഡിലെ മലയാളം അക്ഷരം നോക്കി പോയിന്ററോ അല്ലെങ്കില്‍ കീബോര്‍ഡോ ഉപയോഗിച്ചു് റ്റൈപ്പു് ചോയ്യുവാന്‍ സാധ്യമാണു്. ഒരു കീയിലെ തന്നെ രണ്ടു് മലയാള അക്ഷരങ്ങള്‍ കാണാന്‍ ഷിഫ്റ്റു് കീ അമര്‍ത്തിയാല്‍ മതി. പൊയിന്റര്‍ ഉപയോഗിക്കുമ്പോള്‍ ചില്ലക്ഷരം കിട്ടുന്നില്ലെങ്കിലും റ്റൈപ്പു് ചെയ്യുമ്പോള്‍ ചില്ലക്ഷരം കിട്ടുന്നുണ്ടു്.
ആദ്യം പറഞ്ഞതു് പോലത്തെ വര്‍ച്വല്‍ കീബോര്‍ഡു് ഇനിയും ഉണ്ടു്. പക്ഷെ ഇതില്‍ ചില്ലക്ഷരം കിട്ടുന്നില്ല.
ഓണ്‍ലൈന്‍ വര്‍ച്വല്‍ കീബോര്‍ഡു് വേറേയും ഉണ്ടു്. പക്ഷെ ഇതില്‍ ഇംഗ്ലീഷു് അക്ഷരം കാണിക്കുന്നില്ല എന്നതിനാല്‍ കീ തിരിച്ചറിയാന്‍ ബുദ്ധിമുട്ടു് നേരിടും. ഒരു കീയിലെ രണ്ടു മലയാളം അക്ഷരങ്ങളും ഒറ്റ നോട്ടത്തില്‍ തന്നെ ലഭ്യമാണു്.
മലയാളം ഇന്‍സ്ക്രിപ്റ്റു് റ്റൈപ്പു് ചെയ്തു പഠിക്കാന്‍ ഇതു് ഉപകരിക്കുമെങ്കിലും ന്റെ എന്നും ന്‍ ല്‍ ള്‍ ര്‍ ക്‍ എന്നുമുള്ള അക്ഷരങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണു്. അതു് പ്രാക്റ്റീസു് ചെയ്യുവാന്‍ വിന്‍ഡോസില്‍ ഇന്‍സ്ക്രിപ്റ്റു് കീ ബോര്‍ഡു് സജ്ജമാക്കി പഠിക്കുകയേ നിവൃത്തിയുള്ളു.
കീബോര്‍ഡില്‍ അക്ഷരങ്ങളുടെ സ്ഥാനം പഠിച്ചു കഴിഞ്ഞാല്‍ ഇവിടെ കീബോര്‍ഡു് നോക്കാതെ ഡ്രോപ്പു്ഡൗണ്‍ മെനുവില്‍ ഇന്‍സ്ക്രിപ്റ്റു് സെലക്റ്റു് ചെയ്തു് ചില്ലക്ഷരം ഉള്‍പ്പെടെ പ്രാക്റ്റീസു് ചെയ്യാം.
....................................................................................................
Credits toKeymanweb.com
Branah.com
Gate2home.com
.
Thank you very much for your information. Excellent work.
ReplyDelete